SignIn
Kerala Kaumudi Online
Wednesday, 21 October 2026 1.49 PM IST

എസ്ബിഐ ഉപഭോക്താക്കളുടെ രേഖകൾ ചോർന്നു; 3,897 പേരുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

READ ENGLISH VERSION
sbi
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി കണ്ടെത്തി. 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ എത്തിയതായാണ് ബാങ്കിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ബാങ്ക് അറിയിച്ചു.

ഉപഭോക്താക്കളുടെ പേരുകൾ,​ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ, ജനനത്തീയതി, ഇമെയിൽ വിലാസം, താമസവിലാസം, ലിംഗം തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ട്. ഇതിന് പുറമെ ബാങ്ക് ശാഖകളുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഉപഭോക്തൃ തിരിച്ചറിയൽ നമ്പറുകൾ, വായ്പാ അപേക്ഷകളുമായും മറ്റ് രേഖകളുമായും ബന്ധപ്പെട്ട വിവരങ്ങളും പുറത്തായതായി കണ്ടെത്തിയിട്ടുണ്ട്.

ഒക്ടോബർ 16ന് വിവരങ്ങൾ ചോരാൻ ഇടയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. ത്രെറ്റ് ഇന്റലിജൻസ് സേവനദാതാവ്, ഡിഫൻസ് സൈബർ ഏജൻസി, ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം എന്നിവരിൽ നിന്നാണ് മുന്നറിയിപ്പ് ലഭിച്ചത്. ഡാർക്ക് വെബിൽ ലഭ്യമായ ഏകദേശം 3.75 ലക്ഷം രേഖകൾ പ്രാഥമികമായി പരിശോധിച്ചപ്പോഴാണ് 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ തിരിച്ചറിഞ്ഞത്. വിവരങ്ങളുടെ ആധികാരികതയും ചോർച്ചയുടെ യഥാർഥ വ്യാപ്തിയും ഉറപ്പാക്കാൻ കൂടുതൽ പരിശോധന ആവശ്യമാണെന്നും ബാങ്ക് അറിയിച്ചു.

വിവരങ്ങൾ ചോർന്നിട്ടുണ്ടെങ്കിലും ബാങ്കിന്റെ പ്രവർത്തനങ്ങളെയോ സാമ്പത്തിക ഇടപാടുകളെയോ ബാധിച്ചിട്ടില്ലെന്നാണ് എസ്ബിഐ വ്യക്തമാക്കുന്നത്. ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും സൈബർ സുരക്ഷാ നടപടികൾ ഉടൻ സജീവമാക്കിയെന്നും അധികൃതർ അറിയിച്ചു. ചോർച്ചയുടെ ഉറവിടം കണ്ടെത്തുന്നതിനും പുറത്തായ വിവരങ്ങളുടെ വ്യാപ്തി പരിശോധിക്കുന്നതിനുമായി സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയുടെ സഹായത്തോടെ അന്വേഷണം നടത്തിവരികയാണ്. വിവരങ്ങൾ ചോർന്നതിലൂടെ ഉപഭോക്താക്കൾക്കുണ്ടായേക്കാവുന്ന അപകട സാദ്ധ്യതകളും വിലയിരുത്തും.

English Summary

The State Bank of India (SBI) has identified a potential data breach involving 3,897 customers whose personal information reportedly appeared on the dark web. Exposed details include names, phone numbers, birth dates, email addresses and residential addresses. SBI received a warning on October 16 and is investigating with cybersecurity experts. The bank says its regular operations remain unaffected.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SBI DATA LEAK, SBI CUSTOMER DETAILS, SBI CYBER ATTACK, DARK WEB DATA LEAK, SBI CUSTOMER RECORDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY