SignIn
Kerala Kaumudi Online
Wednesday, 21 October 2026 1.01 PM IST

'ടിവികെയിലുള്ള സ്ത്രീകൾക്ക് മാത്രമാണോ അന്തസ്സുള്ളത്?'; വിജയ്‌യോട് ചോദ്യങ്ങളുമായി മേയർ, അശ്ലീല  പോസ്റ്റിനെതിരെ പരാതി

vijay
മുഖ്യമന്ത്രി വിജയ്, മേയർ പ്രിയ

ചെന്നൈ: സോഷ്യൽ മീഡിയയിൽ പ്രചരിച്ച അശ്ലീല പോസ്റ്റിനെതിരെ ചെന്നൈ മേയർ ആർ പ്രിയ പൊലീസ് കമ്മീഷണർക്കും തമിഴ്നാട് സൈബർ ക്രൈം വിംഗിനും പരാതി നൽകി. തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയിലുള്ള സ്ത്രീകൾക്ക് മാത്രമാണോ അന്തസ്സുള്ളത്, മറ്റുള്ള സ്ത്രീകൾക്ക് അന്തസ്സ് ഉണ്ടാകാൻ പാടില്ലെന്നതാണോ പാർട്ടിയുടെ ഔദ്യോഗിക നിലപാടെന്നും പ്രിയ ചോദിച്ചു.

ചൊവ്വാഴ്ചയാണ് തനിക്കെതിരെയുണ്ടായ അശ്ലീല പോസ്റ്റിനെതിരെ മേയർ പരാതി നൽകിയത്. ലൈംഗികമായി അപമാനിക്കുന്നതും തരംതാണ പരിഹാസത്തിലേക്ക് തള്ളിവിടുന്നതുമാണ് ഈ പോസ്റ്റെന്നാണ് പരാതിയിൽ പ്രിയ ആരോപിക്കുന്നത്. പരാതി നൽകിയ ശേഷം അതിന്റെ പകർപ്പ് എക്സ് പേജിൽ മേയർ പങ്കുവച്ചിട്ടുണ്ട്.

സ്ത്രീകളെ അധിക്ഷേപിക്കുന്ന നിലപാടുകളെ പരസ്യമായി തള്ളിപ്പറയുമ്പോഴും തങ്ങളുടെ അനുയായികൾക്ക് സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്താൻ ടിവികെ അനുവാദം നൽകുന്നുണ്ടോ എന്ന് അവർ ചോദിച്ചു. പൊതുജീവിതത്തിൽ നിൽക്കുന്നതിന്റെ പേരിൽ മാത്രം തനിക്കെതിരെ അശ്ലീലവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തുന്നത് ടിവികെയുടെ നയമാണോയെന്ന് പ്രിയ ആരാഞ്ഞു.

'ടിവികെ വിർച്വൽ വാരിയേഴ്സ്' എന്ന പേരിൽ പ്രവർത്തിക്കാൻ അധിക്ഷേപകർക്ക് അവസരം നൽകുന്നത് ശരിയാണോയെന്ന് മുഖ്യമന്ത്രി വിജയിയോട് മേയർ ചോദിച്ചു. കൂടാതെ പരാതി നൽകിയിട്ടും പൊലീസ് ഉചിതമായ നടപടിയെടുക്കുന്നല്ലെന്നും മേയർ ആരോപിച്ചു. ആശയപരമായ സംവാദം നടത്തുന്നതിന് പകരം സ്ത്രീകളെ ഇങ്ങനെ അശ്ലീല രീതിയിൽ ചിത്രീകരിക്കുന്നത് എങ്ങനെ ന്യായീകരിക്കാനാകുമെന്നും പ്രിയ ചോദിച്ചു.


English Summary

Chennai Mayor R. Priya has filed a complaint with the Police Commissioner and the Tamil Nadu Cyber Crime Wing over an allegedly obscene social media post targeting her. She questioned whether the Tamilaga Vettri Kazhagam (TVK) permits its supporters to make derogatory and sexually insulting remarks against women. Priya also questioned the role of the party's “TVK Virtual Warriors” and urged action against those responsible.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHENNAI MAYOR R PRIYA, R PRIYA OBSCENE POST COMPLAINT, TVK WOMEN CONTROVERSY, TAMIL NADU CYBER CRIME, VIJAY TVK VIRTUAL WARRIORS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY