SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 AM IST

മഹാരാഷ്‌ട്ര, ജാർഖണ്ഡ് വോട്ടെണ്ണൽ നാളെ, പ്രതീക്ഷ വിടാതെ പാർട്ടികൾ

sdr

ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ 288 അംഗ സഭയിലേക്കും ജാർഖണ്ഡിൽ 81അംഗ സഭയിലേക്കും നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കാനിരിക്കെ പ്രതീക്ഷയിൽ പാർട്ടികൾ. എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകിയ മുൻതൂക്കം ബി.ജെ.പിക്കും എൻ.ഡി.എയ്ക്കും പ്രതീക്ഷ നൽകുമ്പോൾ ജനങ്ങൾ കൈവിടില്ലെന്നുറച്ചാണ് കോൺഗ്രസും 'ഇന്ത്യ" മുന്നണിയും.

മഹാരാഷ്‌ട്രയിൽ ഭരണകക്ഷിയായ മഹായുതിയും(ബി.ജെ.പി, എൻ.സി.പി-അജിത് പവാർ, ശിവസേന-ഷിൻഡെ) പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയും (കോൺഗ്രസ്, ശിവസേന-ഉദ്ധവ്, എൻ.സി.പി-ശരദ് പവാർ) തമ്മിലാണ് പോരാട്ടം. മഹാരാഷ്ട്രയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 145 സീറ്റുകൾ.

149 സീറ്റുകളിലാണ് ബി.ജെ.പി മത്സരിച്ചത്. ശിവസേന (ഷിൻഡെ) 81, എൻ.സി.പി (അജിത് പവാർ) 59 സീറ്റുകളിലും മത്സരിച്ചു. പ്രതിപക്ഷത്ത് കോൺഗ്രസ് 101 മണ്ഡലങ്ങളിലാണ് മത്സരിച്ചത്. സഖ്യകക്ഷികളായ ശിവസേന (ഉദ്ധവ്) 95ഉം എൻ.സി.പി (ശരദ് പവാർ)86 സീറ്റുകളിലും. മായാവതിയുടെ ബി.എസ്.പി 237 മണ്ഡലങ്ങളിലും അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം 17 സീറ്റുകളിലും മത്സരിച്ചു. ബി.ജെ.പിയും കോൺഗ്രസും 75 സീറ്റുകളിൽ ഏറ്റുമുട്ടി. പിളർന്ന 'ശിവസേനകൾ" തമ്മിൽ 51 സീറ്റുകളിലും എൻ.സി.പികൾ 36 ഇടത്തും.

81 അംഗ ജാർഖണ്ഡ് നിയമസഭയിലേക്ക് രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. ഇവിടെ ജെ.എം.എമ്മിന്റെ നേതൃത്വത്തിലുള്ള 'ഇന്ത്യ" മുന്നണി ഭരണം നിലനിറുത്താനും ബി.ജെ.പി നേതൃത്വത്തിൽ എൻ.ഡി.എ,​ ഭരണം പിടിക്കാനും വൻ പോരാട്ടമാണ് നടത്തിയത്. കേവല ഭൂരിപക്ഷത്തിന് 41 സീറ്റുകൾ വേണം.

ജെ.എം.എം 42, കോൺഗ്രസ് 30, ആർ,ജെ.ഡി 6, സി.പി.ഐ (എം.എൽ)3 എന്നിങ്ങനെയാണ് 'ഇന്ത്യ' യിലെ സീറ്റ് വിഭജനം. എൻ.ഡി.എയിൽ 68 സീറ്റുകളിൽ മത്സരിച്ച ബി.ജെ.പിയുമായാണ് കോൺഗ്രസും ജെ.എം.എമ്മും പ്രധാനമായി ഏറ്റുമുട്ടിയത്. 10 സീറ്റിൽ എ.ജെ.എസ്‌.യു,രണ്ടിടത്ത് ജെ.ഡി.യു, ഒരു സീറ്റിൽ എൽ.ജെ.പി എന്നിങ്ങനെ മുന്നണിയിലെ മറ്റ് സീറ്റ് വിഭജനം.

ഉപതിരഞ്ഞെടുപ്പുകൾ:

കേരളത്തിലെ ചേലക്കര, പാലക്കാട്, വയനാട് ലോക്‌സഭാ മണ്ഡലങ്ങൾക്കൊപ്പം വിവിധ സംസ്ഥാനങ്ങളിലെ 48 നിയമസഭാ മണ്ഡലങ്ങളിലും മഹാരാഷ്‌ട്രയിലെ നാന്ദഡ് ലോക്‌സഭാ മണ്ഡലത്തിലും നാളെയാണ് വോട്ടെണ്ണൽ.

 കേരളം 2

കർണാടക 3

 മഹാരാഷ്‌ട്ര 1

 ഗുജറാത്ത് 1

 മദ്ധ്യപ്രദേശ് 2

 രാജസ്ഥാൻ 7

 പഞ്ചാബ് 4

 ഉത്തർപ്രദേശ് 9

 ഉത്തരാഖണ്ഡ് 1

 ബീഹാർ 4

 ജാർഖണ്ഡ് 1

 ഛത്തീസ്ഗഢ് 1

 പശ്‌ചിമ ബംഗാൾ 6

 സിക്കിം 2

 അസാം 5

 മേഘാലയ 1

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360