SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 AM IST

വിവാദങ്ങൾക്കിടയിലും നെറ്റ്ഫ്ലിക്സിൽ നയൻസ് തരംഗം

dhanus

തിരുവനന്തപുരം: സൂപ്പർതാരങ്ങളായ നയൻതാരയും ധനുഷുമായുള്ള പോര് രൂക്ഷമായതിന് പിന്നാലെ നെറ്റ്ഫ്ലിക്സിൽ തരംഗമായി

നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി. നെറ്റ്ഫ്ലിക്സിൽ ടോപ്പ് വൺ സ്ഥാനത്താണ് ഡോക്യുമെന്ററി. ഇതിനോടകം ലക്ഷക്കണക്കിന് പേരാണ്

നയൻതാരയുടെയും സംവിധായകൻ വിഘ്‌നേഷ് ശിവന്റെയും വിവാഹ ഡോക്യുമെന്ററി 'നയൻതാര ബിയോണ്ട് ദി ഫെയറി ടെയിൽ' കണ്ടത്. ഡോക്യുമെന്ററിയുടെ രണ്ടര മിനിട്ടുള്ള ട്രെയിലർ യൂട്യൂബിൽ കണ്ടത് രണ്ടര ദശലക്ഷം പേർ. പതിമൂന്ന് ദിവസം മുൻപ് പോസ്റ്റ് ചെയ്ത ട്രെയിലറിന്റെ വ്യൂ, വിവാദം കത്തിപ്പടർന്നതോടെ കുതിച്ചുയർന്നു. ആദ്യ ദിവസങ്ങളിൽ ഇത് ട്രെൻഡിംഗ് നമ്പർ വൺ ആയിരുന്നു. ഇൻസ്റ്റഗ്രാം റീൽ, യൂട്യൂബ് ഷോർട്ട് വീഡിയോകളായും ഡോക്യുമെന്ററിയുടെ ഭാഗങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. നാനും റൗഡി താൻ സിനിമാ സെറ്റിൽ വിഘ്നേഷും നയൻതാരയും സംസാരിക്കുന്ന പത്ത് സെക്കൻഡ് വീഡിയോ കാണുവാൻ മാത്രം നിരവധി പേരാണ് നെറ്റ്ഫ്ലിക്സിൽ സബ്സ്ക്രിപ്ഷനെടുത്തത്.

ധനുഷ് നിർമ്മിച്ച്,​ വിഘ്നേഷ് സംവിധാനം ചെയ്ത് നയൻതാര അഭിനയിച്ച സിനിമയാണ് നാനും റൗഡി താൻ. ഈ സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്‌നേഷും പ്രണയത്തിലാവുന്നത്. അതുകൊണ്ട് തന്നെ വിവാഹ ഡോക്യുമെന്ററിയിൽ ചിത്രത്തിലെ ഗാനമുൾപ്പെടെ ചേർക്കാൻ നിർമ്മാണ കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ലെന്നും മൂന്ന് സെക്കൻഡ് ദൃശ്യങ്ങൾക്ക് ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്നും നയൻതാര തുറന്നടിച്ചു.

തന്നോട് മാത്രമല്ല ഡോക്യുമെന്ററിയുടെ പിന്നിൽ പ്രവർത്തിച്ചവരോടും ധനുഷ് തെറ്റാണ് ചെയ്യുന്നതെന്നും നയൻതാര സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. നയൻതാരയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. അതേസമയം, വിഷയത്തിൽ ധനുഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360