
ന്യൂഡൽഹി: പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയെന്ന് ആരോപിച്ച് ബംഗ്ലാദേശിൽ ആത്മീയ നേതാവും സമ്മിളിത് സനാതൻ ജാഗരൺ ജോട്ടെ വക്താവുമായ ചിൻമോയ് കൃഷ്ണ ദാസിനെ അറസ്റ്റു ചെയ്‌തതിലും ഹിന്ദുക്കളുടെ സ്വത്തുക്കൾ വ്യാപകമായി കൊള്ളയടിക്കുന്നതിലും പ്രതിഷേധിച്ച് ഇന്ത്യ.
ന്യായമായ ആവശ്യങ്ങൾക്കായി സമാധാനപരമായി യോഗം ചേർന്ന മതനേതാവിനെതിരെ കുറ്റം ചുമത്തിയതും തുടർന്ന് ജാമ്യം നിഷേധിച്ചതും ഖേദകരമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയി പറഞ്ഞു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണം വ്യാപകമാണ്. വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും തീയിടുകയും കൊള്ളയടിക്കുകയും ചെയ്യുന്നു. ക്ഷേത്രങ്ങളെയും ഹിന്ദു ആരാധനാ മൂർത്തികളെയും അവഹേളിച്ചു. ഇതിന് ഉത്തരവാദികളായവർ ഒളിവിൽ കഴിയുമ്പോൾ, ദാസിന്റെ അറസ്റ്റിൽ സമാധാനപരമായി പ്രതിഷേധിച്ച ന്യൂനപക്ഷങ്ങളെ ആക്രമിച്ചതും ആശങ്കയോടെ കാണുന്നു. ഹിന്ദുക്കൾ അടക്കം ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ബംഗ്ലാദേശ് അധികൃതരോട് അഭ്യർത്ഥിക്കുന്നതായും പ്രസ്‌താവനയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |