SignIn
Kerala Kaumudi Online
Thursday, 22 October 2026 10.46 AM IST

രാഷ്ട്രപതി തമിഴ്നാട്ടിൽ

murmu

ചെന്നൈ: നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു തമിഴ്നാട്ടിലെത്തി. ഉദഗമണ്ഡലത്തിലെ രാജ്ഭവനിലെത്തിയ മുർമുവിനെ തമിഴ്നാട് ഗവർണർ ആർ.എൻ രവി സ്വീകരിച്ചു. കോയമ്പത്തൂരിലെ വിമാനത്താവളത്തിലിറങ്ങിയ രാഷ്ട്രപതി മോശം കാലാവസ്ഥയെത്തുടർന്ന് റോഡ് മാർഗമാണ് ഉദഗമണ്ഡലത്തിലെത്തിയത്. സംസ്ഥാനത്തെ വിവിധ ഔദ്യോഗിക പരിപാടികളിൽ മുർമു പങ്കെടുക്കും.  ഇന്ന് വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലെ പരിപാടിയിൽ പങ്കെടുക്കും. നാളെ രാജ്ഭവനിൽ ആദിവാസി വനിതാ സ്വയം സഹായ സംഘങ്ങളുമായും പ്രമുഖരുമായും സംവദിക്കും. 30ന് തിരുവാരൂരിൽ നടക്കുന്ന തമിഴ്നാട് കേന്ദ്ര സർവകലാശാലയുടെ ബിരുദദാന ചടങ്ങിലും പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360