SignIn
Kerala Kaumudi Online
Thursday, 22 October 2026 5.52 PM IST

മാപ്പ് തീവ്രവാദികളോടല്ല,  ഇരകളോട്: ബിരേൻ സിംഗ്

d

ഇംഫാൽ: മാപ്പ് പറഞ്ഞത് തീവ്രവാദികളോടല്ലെന്നും കലാപത്തിന്റെ ദുരിതം അനുഭവിക്കേണ്ടി വന്ന ഇരകളോടാണെന്നും മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്. തീവ്രവാദ പ്രവർത്തനം നടത്തിയവരോട് മാപ്പ് പറയേണ്ട കാര്യം തനിക്കില്ലെന്നും പറഞ്ഞു.

ബിരേൻ സിംഗ് രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും മാപ്പ് പറഞ്ഞതിൽ ബി.ജെ.പിക്കുള്ളിൽ അതൃപ്തി പുകയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതികരണം. 'താൻ മാപ്പ് പറഞ്ഞതിനെ പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കുകയാണ്. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ അവർക്ക് താത്‌പര്യമില്ല. പ്രതിക്ഷത്തിന് യാതൊരു ആശയസംഹിതയുമില്ല. എന്റെ സങ്കടത്തിന്റെ പ്രതിഫലനമാണ് വാക്കുകളിലൂടെ വന്നത്. ഉറ്റവരെ നഷ്ടപ്പെട്ടവരോടും കഷ്ടതകൾ അനുഭവിച്ചവരോടുമാണ് മാപ്പ് പറഞ്ഞത്. തീവ്രവാദികളോട് ഞാനെന്തിന് മാപ്പ് പറയണം? നിഷ്‌കളങ്കരോടും വീട് വിട്ട് പോകേണ്ടിവന്നവരോടുമാണ് മാപ്പ് പറഞ്ഞത്. സൂര്യനാണ് ചന്ദ്രനെന്ന് പറയുന്നവരാണ് പ്രതിപക്ഷം. സംസ്ഥാനം അശാന്തമാകണമെന്ന് അവർ ആഗ്രഹിക്കുന്നു"- ബിരേൻ സിംഗ് പറഞ്ഞു.

ഡിസംബർ 31നാണ് ബിരേൻ സിംഗ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്. സംസ്ഥാനത്ത് സംഭവിച്ചതിന് മാപ്പു ചോദിക്കുന്നുവെന്നും ഇതുവരെ നടന്നതെല്ലാം മറന്ന് സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ

സമാധാനം സ്ഥാപിക്കാൻ ഒന്നും ചെയ്യാത്ത മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ബിരേൻ സിംഗ് രാജിവയ്ക്കണമെന്ന് സി.പി.ഐ മണിപ്പൂർ ഘടകം നേരത്തെ പ്രതികരിച്ചിരുന്നു.20 മാസമായി തുടരുന്ന കലാപത്തിൽ 250ലേറെ പേർക്കാണ് ജീവൻ നഷ്ടമായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360