
ഹൈദരാബാദ്: പുഷ്പ2 പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജ്ജുന് ജാമ്യം. കേസുമായി ബന്ധപ്പെട്ട് ഡിസംബർ 13ന് അറസ്റ്റിലായ അല്ലു അർജ്ജുൻ തൊട്ടടുത്ത ദിവസം തെലങ്കാന ഹൈക്കോടതി അനുവദിച്ച നാലാഴ്ചത്തെ ഇടക്കാല ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. ജാമ്യ കാലാവധി ഈ മാസം പത്തിന് അവസാനിക്കാനിരിക്കെയാണ് നമ്പള്ളിയിലെ വിചാരണ കോടതി സ്ഥിരജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി 50,000 രൂപയുടെ ബോണ്ട് സമർപ്പിക്കണം.
അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ നാളെ ഹാജരാകാനും നിർദ്ദേശിച്ചിട്ടുണ്ട്. ഡിസംബർ നാലിനാണ് ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിൽ തിരക്കിൽ പെട്ട് യുവതി മരിച്ചത്. മരിച്ച രേവതിയുടെ കുടുംബത്തിന് രണ്ട് കോടി രൂപ നൽകുമെന്ന് പുഷ്പ 2 ടീം പ്രഖ്യാപിച്ചിരുന്നു. അല്ലു അർജ്ജുൻ 25 ലക്ഷവും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |