SignIn
Kerala Kaumudi Online
Friday, 23 October 2026 3.05 AM IST

കോസ്റ്റ്ഗാർഡ് കോപ്‌ടർ  തകർന്നു വീണ് 3 മരണം

d

അഹമ്മദാബാദ്: ഗുജറാത്തിൽ പരിശീലന പറക്കലിനിടെ കോസ്റ്ര് ഗാർഡ് ഹെലികോപ്ടർ തകർന്നുവീണ് രണ്ട് പൈലറ്രുമാരുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്നലെ രാവിലെ 11ഓടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടർ (എ.എൽ.എച്ച്) ധ്രുവ്‌ പോർബന്ദർ വിമാനത്താവളത്തിൽ തകർന്നുവീഴുകയായിരുന്നു. പിന്നാലെ കോപ്ടറിന് തീപിടിച്ചു. അഗ്നിശമന സേന തീയണച്ചു. സാങ്കേതിക തകരാറാണെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ചിലരെ ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് പേരെങ്കിലും കോപ്ടറിൽ ഉണ്ടായിരുന്നെന്നാണ് വിവരം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.  ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ എയർ എൻക്ലേവിലാണ് അപകടമുണ്ടായത്. പതിവ് പരിശീലന പറക്കലായിരുന്നെന്ന് അധികൃതർ അറിയിച്ചു. കര, നാവിക, വ്യോമ സേനകൾ ഉപയോഗിക്കുന്ന ധ്രുവ് കോപ്ടറുകൾ കഴിഞ്ഞ വർഷം നിരവധി തവണ സാങ്കേതിക പ്രശ്നങ്ങളാൽ നിലത്തിറക്കിയിരുന്നു. സെ‌പ്‌തംബറിൽ, ധ്രുവ് കോപ്ടർ പോർബന്തറിന് സമീപം അറബിക്കടലിൽ തകർന്നു. ഇതേത്തുടർന്ന് വിശദമായ സുരക്ഷാ പരിശോധനകൾ നടത്തുകയും ചെയ്തു. എ.എൽ.എച്ച് ഫ്ളീറ്റിലെ നിർണായക സുരക്ഷാ നവീകരണം പൂർത്തിയാകുകയും പ്രാദേശികമായി നിർമ്മിച്ച ചോപ്പറുകളിൽ സ്ഥാപിച്ചിട്ടുള്ള നവീകരിച്ച നിയന്ത്രണ സംവിധാനം അവയുടെ വായുസഞ്ചാരം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതിനിടെയാണ് ഈ അപകടം. ഇന്ത്യൻ കോസ്റ്ര് ഗാർഡ് അന്വേഷണം ആരംഭിച്ചു. ബംഗളൂരു ആസ്ഥാനമായുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) രൂപകല്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന 16 എ.എൽ.എച്ചുകൾ കോസ്റ്റ് ഗാർഡിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

വിവിധ സേനാ വിഭാഗങ്ങളും കോസ്റ്റ് ഗാർഡും 325 എ.എൽ.എച്ച് ധ്രുവ് കോപ്ടറുകളാണ് ഉപയോഗിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360