SignIn
Kerala Kaumudi Online
Thursday, 22 October 2026 6.51 PM IST

പ്രണബ് മുഖർജിക്ക് രാജ്ഘട്ടിൽ സ്‌മാരകം, നന്ദി പറഞ്ഞ് മകൾ

READ ENGLISH VERSION
err

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് രാജ്ഘട്ടിലെ രാഷ്ട്രീയ സ്മൃതി സമുച്ചയത്തിനുള്ളിൽ സ്‌മാരകത്തിന് സ്ഥലം അനുവദിച്ച് കേന്ദ്ര സർക്കാർ. പ്രണബിന്റെ മകൾ ശർമ്മിഷ്ഠ മുഖർജി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് നന്ദി അറിയിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന് സ്‌മാരകം നിർമ്മിക്കാൻ സർക്കാർ അലംഭാവം കാണിച്ചെന്ന കോൺഗ്രസ് ആരോപണത്തിനിടെയാണ് പ്രണബിന് സ്‌മാരകത്തിന് സ്ഥലം അനുവദിച്ചത്. കോൺഗ്രസുകാരനായ പ്രണബ് മുഖർജിക്ക് മരണാനന്തരം പാർട്ടി അർഹമായ ബഹുമാനം നൽകിയില്ലെന്ന് മകൾ ആരോപിച്ചിരുന്നു.

2012 മുതൽ 2017 വരെ ഇന്ത്യയുടെ 13-ാമത് രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ച പ്രണബ് മുഖർജി 2020 ആഗസ്റ്റിലാണ് അന്തരിച്ചത്. മോദി സർക്കാർ 2019ൽ ഭാരതരത്‌ന നൽകി ആദരിച്ചിരുന്നു.

മൻമോഹൻ സ്‌മാരകം:

സ്ഥലം തേടി കേന്ദ്രം

അതിനിടെ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് സ്മാരകം നിർമ്മിക്കാനുള്ള സ്ഥലം തേടി കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം വിജയ് ഘട്ട്, രാഷ്ട്രീയ സ്മൃതി സ്ഥലം, സഞ്ജയ് ഗാന്ധി സ്മാരകം എന്നിവയ്‌ക്ക് ചുറ്റുമുള്ള സ്ഥലങ്ങൾ സന്ദർശിച്ചു. സ്ഥലത്തിന് അന്തിമരൂപം നൽകാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. സ്ഥലങ്ങളുടെ ചുരുക്കപ്പട്ടികയുണ്ടാക്കി മൻമോഹന്റെ കുടുംബത്തിന് കൈമാറും.

സർക്കാർ തീരുമാനത്തിന് നേന്ദി അറിയാക്കാനാണ് പ്രധാനമന്ത്രിയെ കണ്ടത്. അങ്ങോട്ട് ആവശ്യപ്പെടാതെയുള്ള നടപടിയെ വിലമതിക്കുന്നു. തീരുമാനം അപ്രതീക്ഷിതവും അങ്ങേയറ്റം മനസിനെ സ്‌പർശിക്കുന്നതുമാണ്. രാജ്യ ബഹുമതികൾ ആവശ്യപ്പെടരുതെന്നും സ്വയം വന്നു ചേരേണ്ടതാണെന്നും പിതാവ് പറയുമായിരുന്നു. പിതാവിന്റെ സ്‌മരിക്കാൻ പ്രധാനമന്ത്രി മോദി ഇത് ചെയ്തതിൽ വളരെ നന്ദിയുണ്ട്.

- ശർമ്മിഷ്ഠ മുഖർജി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360