SignIn
Kerala Kaumudi Online
Friday, 23 October 2026 3.01 AM IST

സുപ്രീംകോടതി മുന്നറിയിപ്പ്: ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുന്നതിൽ ജാഗ്രതവേണം

p

ന്യൂഡൽഹി : ആത്മഹത്യാ പ്രേരണാക്കുറ്റം പ്രതിക്കെതിരെ യാന്ത്രികമായി പ്രയോഗിക്കരുതെന്ന് സുപ്രീകോടതി. ആത്മഹത്യ ചെയ്‌തയാളുടെ വീട്ടുകാരെ സമാധാനിപ്പിക്കാൻ വേണ്ടി കുറ്റം ചുമത്തരുത്. ആശയവിനിമയങ്ങളെ ആത്മഹത്യാ പ്രേരണയായി പെരുപ്പിച്ചു കാണിക്കരുത്.

കുടിശ്ശിക അടച്ചുതീർക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ മദ്ധ്യപ്രദേശിൽ വായ്‌പയെടുത്തയാൾ ആത്മഹത്യ ചെയ്‌ത കേസിൽ ബാങ്ക് മാനേജരെ കുറ്റവിമുക്തനാക്കികൊണ്ടാണ് പൊലീസിനും വിചാരണക്കോടതികൾക്കുമുള്ള നിർദ്ദേശം.

കുറ്റം ചുമത്താനുള്ള ഘടകങ്ങളുണ്ടോയെന്ന് കൃത്യമായി പരിശോധിച്ചശേഷമായിരിക്കണം പ്രയോഗിക്കേണ്ടതെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തിൽ പൊലീസിനെ ബോധവത്കരിക്കേണ്ട സമയം അതിക്രമിച്ചെന്ന് കോടതി പറഞ്ഞു. വിചാരണക്കോടതികളും സാങ്കേതികത മാത്രം നോക്കി വിചാരണ നടത്താൻ തീരുമാനിക്കരുത്. പ്രായോഗിക സമീപനം വേണം.

കാ​സ​ർ​കോ​ട്
പ്രോ​ ​വി.​സി​ ​നി​യ​മ​നം​ :
ഹ​ർ​ജി​ ​ത​ള്ളി

ന്യൂ​ഡ​ൽ​ഹി​ ​:​ ​കാ​സ​ർ​കോ​ട് ​കേ​ന്ദ്ര​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​പ്രോ​ ​വൈ​സ് ​ചാ​ൻ​സ​ല​റാ​യി​ ​ഡോ.​കെ​​.​​.​ ​ജ​യ​പ്ര​സാ​ദി​നെ​ ​നി​യ​മി​ച്ച​ ​ന​ട​പ​ടി​ക്കെ​തി​രെ​ ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​ ​സു​പ്രീം​ ​കോ​ട​തി​ ​ത​ള്ളി​​.​ ​ജ​സ്റ്റി​സു​മാ​രാ​യ​ ​സ​ഞ്ജ​യ് ​ക​രോ​ലും​ ​പ്ര​ശാ​ന്ത് ​കു​മാ​ർ​ ​മി​ശ്ര​യും​ ​അ​ട​ങ്ങി​യ​ ​ബെ​ഞ്ചി​ന്റേ​താ​ണ് ​ന​ട​പ​ടി.​ ​ജ​യ​പ്ര​സാ​ദി​ന് ​യു.​ജി.​സി​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പ്ര​കാ​ര​മു​ള്ള​ ​യോ​ഗ്യ​ത​യി​ല്ലെ​ന്നാ​ണ് ​കൊ​ല്ലം​ ​സ്വ​ദേ​ശി​ ​ഡോ.​എ​സ്.​ആ​ർ.​ ​ജി​ത​ ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​യി​ൽ​ ​ആ​രോ​പി​ച്ച​ത്.​ ​നി​യ​മ​ന​ത്തി​നെ​തി​രാ​യ​ ​ഹ​ർ​ജി​ക​ൾ​ ​നേ​ര​ത്തെ​ ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​യും​ ​ത​ള്ളി​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360