SignIn
Kerala Kaumudi Online
Thursday, 22 October 2026 5.52 PM IST

തീപിടിച്ചെന്ന് കരുതി ട്രെയിനിൽ നിന്ന് ചാടിയ 11 പേർക്ക് ദാരുണാന്ത്യം

i

മുംബയ്: മഹാരാഷ്ട്രയിലെ ജൽഗാവിൽ ബോഗിയിൽ തീപിടിച്ചെന്ന് കരുതി പരിഭ്രമിച്ച് ട്രെയിനിൽ നിന്ന് ചാടിയ 11 പേർ സമീപ ട്രാക്കിലൂടെ എതിർ ദിശയിലെത്തിയ ട്രെയിനിടിച്ച് മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മുംബയിൽ നിന്ന് 400 കിലോമീറ്റർ അകലെ പച്ചോറയ്ക്ക് സമീപമുള്ള മഹേജി, പർധഡെ സ്റ്റേഷനുകൾക്കിടെയിൽ ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. ലക്‌നൗവിൽ നിന്ന് മുംബയിലേക്ക് വന്ന പുഷ്‌പക് എക്സ്പ്രസിൽ സഞ്ചരിച്ചിരുന്ന 25ഓളം പേർ തീയും പുകയും കണ്ട് ട്രെയിനിൽ നിന്ന് ചാടിയെന്നാണ് വിവരം. യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിറുത്തിയശേഷം ചാടുകയായിരുന്നു. ട്രെയിനിൽ തീപിടിത്തമുണ്ടായെന്ന് സ്ഥിരീകരിച്ചിട്ടില്ല. ബ്രേക്ക് ചെയ്യുന്നതിനിടെ തീപ്പൊരിയും പുകയും ഉയർന്നതാണെന്നും തീപിടിച്ചതല്ലെന്നുമാണ് റിപ്പോർട്ട്.

ബംഗളൂരു- ന്യൂഡൽഹി കർണാടക എക്‌സ്‌പ്രസാണ് ഇടിച്ചത്. റെയിൽവേ ഉദ്യോഗസ്ഥരടക്കം രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു. പരിക്കേറ്റവർക്ക് വിഗദ്ധ ചികിത്സ ഉറപ്പാക്കണമെന്ന് അദ്ദേഹം നി‌ർദ്ദേശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചു.

ചിന്നിച്ചിതറി

ചിന്നിച്ചിതറിയ മൃതദേഹങ്ങളുടെയും പരിക്കേറ്റവരുടെയും ദൃശ്യങ്ങൾ പുറത്തുവന്നു. മഹാരാഷ്ട്ര മന്ത്രി ഗിരിഷ് മഹാജനും ജൽഗാവ് പൊലീസ് സൂപ്രണ്ടും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സംഭവം വേദനാജനകമാണെന്നും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പുവരുത്തിയതായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എക്സിൽ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360