SignIn
Kerala Kaumudi Online
Thursday, 22 October 2026 5.52 PM IST

കരുത്താണ് തമിഴകം, ഇരുമ്പുയുഗം ആരംഭിച്ചത് തമിഴ്നാട്ടിലെന്ന് സ്റ്റാലിൻ

mk

ചെന്നൈ: ഇരുമ്പുയുഗത്തിന്റെ തുടക്കം തമിഴ്നാട്ടിലെന്ന സുപ്രധാന പ്രഖ്യാപനവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ . 5300 വർഷങ്ങൾക്ക് മുൻപേ തമിഴ്നാട്ടിൽ ഇരുമ്പുയുഗം തുടങ്ങിയെന്നും ബി.സി 3345ൽ ഇരുമ്പുപകരണങ്ങൾ ഉപയോഗിച്ചിരുന്നതായി ഗവേഷണങ്ങളിൽ വ്യക്തമായെന്നും സ്റ്റാലിൻ പറഞ്ഞു. കാർബൺ ഡേറ്റിംഗിന്റെ പിൻബലത്തിലുള്ള വിവരങ്ങൾ പങ്കുവച്ചാണ് പ്രഖ്യാപനം. സിന്ധുനദീ തട സംസ്‌കാരം വെങ്കലയുഗത്തിലൂടെ കടന്നുപോകുമ്പോൾ തന്നെ തെക്കേ ഇന്ത്യയിൽ ഇരുമ്പുയുഗം തുടങ്ങിയെന്നാണ് സ്റ്റാലിൻ വ്യക്തമാക്കുന്നത്. ചെന്നൈയിൽ ഒരു ചടങ്ങിൽ പുരാവസ്തു ഗവേഷകരുടെ സാന്നിദ്ധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തെക്കൻ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ നിന്ന് ഖനനത്തിലൂടെ കണ്ടെത്തിയ വസ്തുക്കൾ കേന്ദ്രസർക്കാരിന് കീഴിലുള്ള ലാബുകളിലും അമേരിക്കയിലെ ഗവേഷണ സ്ഥാപനങ്ങളിലും പരിശോധിച്ചതിലൂടെയാണ് ഇക്കാര്യം വ്യക്തമായതെന്നും സ്റ്റാലിൻ പറഞ്ഞു.

മേഖലയിലെ ഇരുമ്പ് ഉപയോഗത്തിന്റെ പുരാതന ചരിത്രം എടുത്തുകാണിക്കുന്ന ഇരുമ്പിൻ തോൺമൈ എന്ന പുസ്തകം സ്റ്റാലിൻ പുറത്തിറക്കി. പുസ്തകത്തിന്റെ ആമുഖത്തിൽ പുരാവസ്തു കമ്മീഷണർ ടി. ഉദയചന്ദ്രൻ ഇങ്ങനെ പറയുന്നു: 'വിവിധ പുരാവസ്തു അന്വേഷണങ്ങളിൽ ശേഖരിച്ച സാമ്പിളുകളിൽ നിന്ന് ലഭിച്ച ശാസ്ത്രീയ തീയതികൾ തമിഴ്നാട്ടിലെ ഇരുമ്പിന്റെ പഴക്കം ബിസി 2,953 നും 3,345 നും ഇടയിലാണെന്ന് തെളിയിക്കുന്നു."

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിന് ഇനി തമിഴ്നാടിനെ അവഗണിക്കാൻ കഴിയില്ല. വാസ്തവത്തിൽ, അത് ഇവിടെ ആരംഭിക്കണം! നമ്മുടെ പുരാതന സാഹിത്യത്തിൽ എഴുതിയത് ഇപ്പോൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചരിത്രമായി മാറുകയാണ്, നമ്മുടെ ദ്രാവിഡ മോഡൽ ഗവൺമെന്റിന്റെ സൂക്ഷ്മമായ പരിശ്രമത്തിന് നന്ദി,' മുഖ്യമന്ത്രി പിന്നീട് സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.

തമിഴ്നാടിന്റെ പ്രഖ്യാപനത്തെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ തുടങ്ങി നിരവധി പേർ സ്വാഗതം ചെയ്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360