SignIn
Kerala Kaumudi Online
Thursday, 22 October 2026 5.53 PM IST

വിശാലിനെ രോഗിയാക്കി ചിത്രീകരിച്ചിതിന് കേസ്

uipo

ചെന്നൈ: തമിഴ് നടൻ വിശാലിനെ കുറിച്ച് അപകീർത്തികരമായ വീഡിയോ പങ്കുവെച്ചതിന് കേസ്. യൂട്യൂയൂബർ സെഗുവേരയ്ക്കും മൂന്ന് യൂട്യൂബ് ചാനലുകൾക്കും എതിരെയാണ് ചെന്നൈ പൊലീസ് കേസെടുത്തത്. താരസംഘടനയായ നടികർ സംഘത്തിന്റെ പ്രസിഡന്റ് നാസർ നൽകിയ പരാതിയിലാണ് നടപടി. മദഗദരാജ എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥമുള്ള പരിപാടിയിൽ വിശാൽ ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതാണ് സംഭവത്തിന് ആധാരം.

പനി ബാധിതനായതിനാൽ തളർച്ച അനുഭവപ്പെട്ടതായി താരം പറഞ്ഞെങ്കിലും അപകീർത്തികരമായ രീതിയിൽ യൂട്യൂബ് ചാനലുകൾ വാർത്ത നൽകുകയായിരുന്നു. നടികർ സംഘം ജനറൽ സെക്രട്ടറി ആണ് വിശാൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360