
ന്യൂഡൽഹി: ദളിതരുടെയും പിന്നാക്കക്കാരുടെയും അവകാശങ്ങൾ രാജാക്കാൻമാർ തട്ടിയെടുത്തെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പിയിലെ രാജകുടുംബാംഗങ്ങളായ ജ്യോതിരാദിത്യ സിന്ധ്യയും ദുഷ്യന്ത് സിംഗും.
രാജകുടുംബങ്ങളുടെ സംഭാവനകളെക്കുറിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവിന് ഒന്നുമറിയില്ലെന്ന് ജ്യോതിരാദിത്യ സിന്ധ്യയും ദുഷ്യന്ത് സിംഗും ചൂണ്ടിക്കാട്ടി. ബറോഡ രാജാവ് സായാജിറാവു ഗെയ്ക്വാദ് ബാബാസാഹേബ് അംബേദ്കറിനെ സാമ്പത്തികമായി സഹായിച്ചിരുന്നു. 1902-ൽ ഷാഹുജി മഹാരാജ് പിന്നോക്ക വിഭാഗങ്ങൾക്ക് 50 ശതമാനം സംവരണം നൽകി. ഗ്വാളിയോറിലെ മാധവ് മഹാരാജ് പിന്നോക്ക വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിനായി വിദ്യാഭ്യാസ, തൊഴിൽ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഈ രാജകുടുംബങ്ങളാണ് രാജ്യത്ത് സമത്വത്തിന് അടിത്തറ പാകിയത്. അടിസ്ഥാന സൗകര്യ വികസനത്തിന് തുടക്കം കുറിച്ചു. അധികാരത്തിനായുള്ള ആർത്തിയിൽ രാഹുൽ എല്ലാം മറന്നു.
മധ്യപ്രദേശിലെ മോവിൽ നടന്ന ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ റാലിയിലാണ് രാഹുൽ വിവാദ പ്രസ്താവന നടത്തിയത്. സ്വാതന്ത്ര്യത്തിന് മുൻപ് രാജ്യത്തെ ദലിതർക്കും പിന്നാക്കക്കാർക്ക് അവകാശങ്ങളില്ലായിരുന്നു. അതെല്ലാം അനുഭവിച്ചിരുന്നത് രാജാക്കന്മാരാണ്. സ്വാതന്ത്ര്യം നേരിയപ്പോളാണ് ദളിതർക്കും പിന്നാക്കക്കാർക്കും ഭൂമിയും അവകാശങ്ങളും ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |