
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വന്ന എക്‌സിറ്റ് പോൾ സർവേകളിൽ ബി.ജെ.പിക്ക് മുൻതൂക്കം. ആം ആദ്‌മി പാർട്ടിക്ക് ശരാശരി 30 സീറ്റുകളാണ് പ്രവചിക്കുന്നത്. കോൺഗ്രസ് 2-3 സീറ്റുകൾ നേടിയേക്കാം. 70 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 36 സീറ്റ് വേണം. ഹാട്രിക് വിജയം ലക്ഷ്യമിട്ട ആം ആദ്‌മി സർക്കാരിന് ഭരണവിരുദ്ധ തരംഗവും അഴിമതി ആരോപണങ്ങളും വിനയായെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നു. ഒടുവിൽ വന്ന റിപ്പോർട്ട് അനുസരിച്ച് ഡൽഹിയിൽ പോളിംഗ് 58 ശതമാനം കടന്നു.വോട്ടെണ്ണൽ ശനിയാഴ്ചയാണ്.
പീപ്പിൾസ് പൾസ്-
ബി.ജെ.പി: 51-60,
ആംആദ്മി പാർട്ടി: 10-19,
കോൺഗ്രസ്: 0
പി-മാർക്
ബി.ജെ.പി: 39-49,
ആംആദ്മി പാർട്ടി: 21-31,
കോൺഗ്രസ്: 0-1
ജെ.വി.സി
ബി.ജെ.പി: 39-45,
ആംആദ്മി പാർട്ടി: 22-31
കോൺഗ്രസ്: 0-2
മറ്റുള്ളവർ: 0-1
പീപ്പിൾസ് ഇൻസൈറ്റ്
ബി.ജെ.പി: 40-44
ആംആദ്മി പാർട്ടി: 25-29
കോൺഗ്രസ്: 1
ചാണക്യ സ്ട്രാറ്റജീസ്
ബി.ജെ.പി: 39-44
ആംആദ്മി പാർട്ടി: 25-28,
കോൺഗ്രസ്: 2-3
മാട്രിസ്,
ബി.ജെ.പി: 35-40
ആംആദ്മി പാർട്ടി: 32-37
കോൺഗ്രസ്: 0-1
മൈൻഡ് ബ്രിങ്ക്, വിപ്രിസൈഡ് എന്നിവ ആം ആദ്മി പാർട്ടിക്കും ഡി.വി റിസർച്ച്, പോൾ ഡയറി എന്നിവ ബി.ജെ.പിക്കും മുൻതൂക്കം പ്രവചിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |