SignIn
Kerala Kaumudi Online
Thursday, 22 October 2026 1.38 PM IST

താത്കാലികക്കാരെ സ്ഥിരപ്പെടുത്തണം: സുപ്രീംകോടതി

supreme-court

ന്യൂ​ഡ​ൽ​ഹി​:​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​ഗാ​സി​യാ​ബാ​ദ് ​മു​നി​സി​പ്പ​ൽ​ ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​നി​ന്ന് ​പി​രി​ച്ചു​വി​ട്ട​ ​ദി​വ​സ​ക്കൂ​ലി​ക്കാ​രാ​യ​ ​പൂ​ന്തോ​ട്ട​ ​പ​രി​പാ​ല​ക​രെ​ ​തി​രി​ച്ചെ​ടു​ക്കാ​നും​ ​സ്ഥി​ര​പ്പെ​ടു​ത്താ​നും​ ​സു​പ്രീം​ ​കോ​ട​തി​ ​ഉ​ത്ത​ര​വ്.
ദീ​ർ​ഘ​കാ​ല​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​ ​സ്ഥി​ര​മാ​ക്കാ​ത്ത​ത് ​ചൂ​ഷ​ണ​ത്തി​ന് ​തു​ല്യ​മാ​ണെ​ന്ന് ​ജ​സ്റ്റി​സു​മാ​രാ​യ​ ​വി​ക്രം​നാ​ഥ്,​ ​പ്ര​സ​ന്ന​ ​ബി.​ ​വ​രാ​ലെ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ബെ​ഞ്ച് ​വ്യ​ക്ത​മാ​ക്കി.​ ​ഈ​ ​വി​ധി​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​രാ​ജ്യ​ത്തി​ന്റെ​ ​മ​റ്റു​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​ ​താ​ത്കാ​ലി​ക​ക്കാ​രും​ ​സ്ഥി​ര​നി​യ​മ​നം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​കോ​ട​തി​ക​ളെ​ ​സ​മീ​പി​ച്ചേ​ക്കും.
തു​ട​ർ​ച്ച​യാ​യ​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​മു​നി​സി​പ്പ​ൽ​ ​ജോ​ലി​ ​ചെ​യ്‌​തു​ ​കൊ​ണ്ടി​രി​ക്കു​ന്ന​വ​രെ,​ ​ന്യാ​യ​മാ​യ​ ​ക​രാ​ർ​ ​ഇ​ല്ലാ​ത്ത​ ​സാ​ഹ​ച​ര്യം​ ​കൂ​ടി​യാ​ണെ​ങ്കി​ൽ​പോ​ലും​ ​ധാ​ർ​മ്മി​ക​മാ​യും​ ​നി​യ​മ​പ​ര​മാ​യും​ ​പി​രി​ച്ചു​വി​ടാ​നാ​കി​ല്ലെ​ന്ന് ​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.​ദി​വ​സ​ ​വേ​ത​ന​ ​വ്യ​വ​സ്ഥ​യി​ൽ​ ​തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന​ ​അ​ല​ഹ​ബാ​ദ് ​ഹൈ​ക്കോ​ട​തി​ ​വി​ധി​ ​റ​ദ്ദാ​ക്കി.​ ​പി​രി​ച്ചു​വി​ട​പ്പെ​ട്ട​ ​നാ​ൾ​ ​മു​ത​ൽ​ ​തി​രി​ച്ചെ​ടു​ക്കു​ന്ന​തു​ ​വ​രെ​യു​ള്ള​ ​കാ​ല​ത്തെ​ ​വേ​ത​ന​ത്തി​ന്റെ​ 50​ ​ശ​ത​മാ​നം​ ​ന​ൽ​ക​ണം.
ഗാ​സി​യാ​ബാ​ദ് ​മു​നി​സി​പ്പ​ൽ​ ​കോ​ർ​പ്പ​റേ​ഷ​നി​ലെ​ ​ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ​ ​വ​കു​പ്പി​ൽ​ 1998​ ​മു​ത​ൽ​ ​തോ​ട്ടം​ ​ജീ​വ​ന​ക്കാ​രാ​യി​ ​ജോ​ലി​ ​ചെ​യ്‌​ത​വ​രു​ടെ​ ​വി​ഷ​യ​മാ​ണ് ​സു​പ്രീ​ംകോ​ട​തി​യി​ലെ​ത്തി​യ​ത്.
സ്ഥി​ര​ ​നി​യ​മ​ന​ത്തി​നാ​യി​ ​അ​വ​ർ​ 2004​ൽ​ ​തൊ​ഴി​ൽ​ ​വ​കു​പ്പി​നെ​ ​സ​മീ​പി​ച്ചി​രു​ന്നു.​ ​ഇ​തോ​ടെ​ ​ഒ​ട്ടേ​റെ​ ​പേ​രെ​ 2005​ ​ജൂ​ലാ​യി​ൽ​ ​പി​രി​ച്ചു​വി​ട്ടു.​ ​അ​വർ ലേ​ബ​ർ​ ​കോ​ട​തി​യെ​യും​ ​ഹൈ​ക്കോ​ട​തി​യെ​യും​ ​സ​മീ​പി​ച്ചു.​ ​ഹ​ർ​ജി​ന​ൽ​കി​യ​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​തി​രി​ച്ചെ​ടു​ക്കാ​ൻ​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​ട്ടു.​ ​ഇ​തി​നെ​തി​രെ​ ​കോ​ർ​പ്പ​റേ​ഷ​നും​ ​സ്ഥി​ര​പ്പെ​ടു​ത്താ​ൻ​ ​തൊ​ഴി​ലാ​ളി​ക​ളും​ ​സു​പ്രീം​കോ​ട​തി​യെ​ ​സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SUPREME COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360