
ന്യൂഡൽഹി : മൃതദേഹത്തിന് നേർക്കുള്ള ലൈംഗികാതിക്രമം മാനഭംഗമാണെന്ന കർണാടക സർക്കാരിന്റെ വാദം സുപ്രീംകോടതി തള്ളി. ഇത്തരം പ്രവൃത്തിയെ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ കുറ്റമായി അംഗീകരിച്ചിട്ടില്ല. അതിനാൽ തന്നെ ഇടപെടാനാകില്ലെന്ന് ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, അഹ്സാനുദ്ദിൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. 21കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയത് കർണാടക ഹൈക്കോടതി ഒഴിവാക്കിയിരുന്നു. ഇതിനെതിരെയാണ് കർണാടക സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |