SignIn
Kerala Kaumudi Online
Thursday, 22 October 2026 6.51 PM IST

നുഴഞ്ഞുകയറ്റം: 7 ഭീകരർ കൊല്ലപ്പെട്ടു

d

ശ്രീനഗർ: നിയന്ത്രണരേഖയിൽ പാക് നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തിയെന്നും ഏഴു നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടെന്നും ഇന്ത്യൻ സൈന്യം. ഈ മാസം നാല്,അഞ്ച് തീയതികളിൽ രാത്രിയിലാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് നുഴഞ്ഞു കയറ്റമുണ്ടായത്. നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈനിക പോസ്റ്റിന് നേരെയായിരുന്നു ആക്രമണം.

പാകിസ്ഥാൻ സെനികർ അടക്കം ഏഴുപേരെയാണ് ഇന്ത്യൻ സൈന്യം വധിച്ചത്. ജമ്മു-കാശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിലായിരുന്നു സംഭവം. പതിഞ്ഞിരുന്നുള്ള നുഴഞ്ഞു കയറ്റ ശ്രമം ഇന്ത്യൻ സൈനികരുടെ ​നിരീക്ഷണത്തിനിടയിൽ ശ്രദ്ധയിൽപെട്ടതോടെ ഉടൻ തിരിച്ചടിക്കുകയായിരുന്നു. പാകിസ്ഥാൻ 'കാശ്മീർ ഐക്യദാർഢ്യ" ദിനം ആചരിക്കുന്നതിനിടെയാണ് നുഴഞ്ഞു കയറ്റ​ ശ്രമം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360