SignIn
Kerala Kaumudi Online
Thursday, 22 October 2026 6.52 PM IST

രാഷ്ട്രപതി ഇന്ന് കുംഭമേളയിൽ

READ ENGLISH VERSION

പ്രയാഗ്‌രാജ്: രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് പ്രയാഗ്‌രാജിലെ മഹാകുംഭമേളയിലെ ത്രിവേണീ സംഗമത്തിൽ പുണ്യസ്‌നാനം നടത്തും. എട്ടു മണിക്കൂറോളം പ്രയാഗ്‌രാജിൽ തുടരുന്ന രാഷ്ട്രപതി അക്ഷയവത്,ബഡേ ഹനുമാൻ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ദർശനം നടത്തും.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാഷ്ട്രപതിയെ അനുഗമിക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ചു പ്രയാഗ്‌രാജിലും ത്രിവേണീ സംഗമം നടക്കുന്ന മേഖലയിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായ ഡോ. രാജേന്ദ്ര പ്രസാദും കുംഭമേളയിൽ സ്‌നാനം നടത്തിയിരുന്നു. ത്രിവേണീ സംഗമത്തിൽ ഏകദേശം 400 ദശലക്ഷം ഭക്തർ പുണ്യസ്നാനം നടത്തിയെന്നാണ് റിപ്പോർട്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, KUMBAMELA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360