SignIn
Kerala Kaumudi Online
Thursday, 22 October 2026 5.53 PM IST

 എ​യ്‌​റോ​ ​ഇ​ന്ത്യ​യ്ക്ക് ഇന്ന് ​​​​​​​തു​ട​ക്കം ബംഗളൂരുവിൽ ആകാശ വിസ്‌മയം

v

ബംഗളൂരു: യുദ്ധവിമാനങ്ങളുടെ ഉൾപ്പെടെ വിസ്മയ പ്രകടനങ്ങൾ,​ പ്രദർശനങ്ങൾ,​ വ്യാപാരമേള... ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദർശനത്തിന് ഇന്ന് തുടക്കം. ആവേശകരമായ ആകാശക്കാഴ്ച കാണാൻ ആയിരങ്ങൾ ബംഗളൂരുവിലെത്തുന്നു. പ്രതിരോധ മന്ത്രാലയം രണ്ടു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന എയ്‌റോ ഇന്ത്യയുടെ 15-ാമത് എഡിഷന് യെലഹങ്കയിലെ വ്യോമ താവളം വേദിയാകും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം നിർവഹിക്കും.  'ഒരു ബില്യൺ അവസരങ്ങളിലേക്കുള്ള റൺവേ' എന്ന പ്രമേയത്തിൽ വിവിധ പരിപാടികളും നടക്കും. രാജ്യത്തെ പ്രതിരോധ മന്ത്രിമാരുടെ കോൺക്ലേവ്,​ സി.ഇ.ഒമാരുടെ റൗണ്ട് ടേബിൾ, സ്റ്റാർട്ട്-അപ്പ് ഇവന്റ് എന്നിവയുമുണ്ടാകും.

 സുഖോയ് യുദ്ധവിമാനങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ അഭിമാന എയർക്രാഫ്റ്റുകളുടെയും മിസൈലുകളുടെയും പ്രദർശനവും പ്രകടനങ്ങളുമാണ് പ്രധാന ആകർഷണം

വിദേശത്തുനിന്നടക്കമുള്ള നൂതന യുദ്ധവിമാനങ്ങൾ,ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയുടെ പ്രകടനം

പ്രദർശനങ്ങൾ

എയ്‌റോസ്‌പേസ്, പ്രതിരോധ സാങ്കേതികവിദ്യകളിലെ കണ്ടുപിടുത്തങ്ങളുടെ പ്രദർശനം

വർക്ക്‌ഷോപ്പുകൾ

വ്യോമയാന- പ്രതിരോധ മേഖലകളിലെ ഭാവിയെക്കുറിച്ചുള്ള സെമിനാറുകൾ. വ്യവസായ പ്രമുഖർ പങ്കെടുക്കും.


ബിസിനസ് അവസരം

എയ്‌റോസ്‌പേസ്, പ്രതിരോധ മേഖലകളിലുള്ളവരുമായി സംവദിക്കാം. ബിസിനസ് അവസരങ്ങൾ കണ്ടെത്താം


ഓൺലൈൻ ബുക്കിംഗ്

 ഇന്ന് മുതൽ 14 വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പരിപാടി

 13നും 14നും ജനങ്ങൾക്ക് പ്രദർശനം കാണാം
 https://www.aeroindia.gov.in/ എന്ന വെബ്സൈറ്രിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.

മൂന്നു വിഭാഗങ്ങളിലായാണ് ടിക്കറ്റ്

ബിസിനസ് പാസ്- ഒരാൾക്ക് 5,000 രൂപ.

ജനറൽ പാസ്- ഒരാൾക്ക് 2,500 രൂപ.

എയർ ഡിസ്‌പ്ലേ പാസ് - ഒരാൾക്ക് 1,000 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360