
ബംഗളൂരു: നരബലി നടത്തിയാൽ നിധിശേഖരം കിട്ടുമെന്ന ജ്യോത്സ്യന്റെ നിർദ്ദേശത്തെത്തുടർന്ന് ചെരുപ്പുകുത്തിയെ കൊന്ന് യുവാവ്. കർണാടക- ആന്ധ്രാ അതിർത്തിയിലുള്ള ചിത്രദുർഗ ജില്ലയിലാണ് സംഭവം. പ്രഭാകറാണ് (52) ദാരുണമായി കൊലചെയ്യപ്പെട്ടത്. കൊലപാതകം നടന്ന് 24 മണിക്കൂറിനുള്ളിൽ പ്രതി ആനന്ദ് റെഡ്ഡിയെയും ജ്യോതിഷി രാമകൃഷ്ണയെയും പൊലീസ് പിടികൂടി. പാവ്ഗാഡയിലെ ഒരു ഹോട്ടലിൽ പാചകക്കാരനാണ് ആനന്ദ് റെഡ്ഡി. സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരം തേടിയാണ് ഇയാൾ രാമകൃഷ്ണയെ കണ്ടത്. മാരാമ ദേവിക്ക് രക്തം അർപ്പിച്ചാൽ ആഗ്രഹിച്ച കാര്യം നടക്കുമെന്ന് രാമകൃഷ്ണ നിർദ്ദേശിച്ചു.
പരശുരാംപുരിന് പടിഞ്ഞാറുള്ള മേഖലയിൽ നിധിയുണ്ട്. മനുഷ്യനെ ബലി കഴിപ്പിച്ചാൽ നിധി ലഭിക്കുമെന്നും അതോടെ സാമ്പത്തിക പ്രതിസന്ധികൾ അവസാനിക്കുമെന്നും വിശ്വസിപ്പിച്ചു. തുടർന്ന് ആനന്ദ് പരശുരാംപുരിലെത്തി. ചില്ലകേരെ ബസ് സ്റ്റോപ്പിലെ ചെരുപ്പുകുത്തി പ്രഭാകറിനെ കൊലപ്പെടുത്താൻ തീരുമാനിച്ചു.
ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രഭാകറിനെ സമീപിച്ച് വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ആനന്ദ് ബൈക്കിൽ കയറ്റി. കുറച്ചുദൂരം പിന്നിട്ടപ്പോൾ പെട്രോൾ തീർന്നുവെന്ന് പറഞ്ഞ് ആളൊഴിഞ്ഞ മേഖലയിൽ ബൈക്ക് നിറുത്തി. തുടർന്ന് പ്രഭാകറിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |