
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എഫ് 35 ഇന്ത്യയ്‌ക്ക് നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇടപാട് യഥാർത്ഥ്യമാകാൻ സമയമെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഫ്രാൻസിന്റെ റാഫേലിനൊപ്പം എഫ് 35 കൂടിയാകുന്നതോടെ ഇന്ത്യൻ വ്യോമസേനയുടെ പ്രഹരശേഷി ഒന്നുകൂടി വർദ്ധിക്കും.
യു.എസിൽ ട്രംപ് പ്രഖ്യാപനം നടത്തിയെങ്കിലും വിലയുടെ കാര്യത്തിലും കരാർ രൂപീകരണത്തിനും വിശദമായ ചർച്ചകൾ നടക്കേണ്ടതുണ്ടെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്. പ്രഖ്യാപനം മാത്രമാണ് നടന്നതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ മുന്തിയ മോഡലിന് 115 ദശലക്ഷം ഡോളർ വില മതിക്കും. നിലവിൽ നാറ്റോ സഖ്യകക്ഷികൾക്കും ഇസ്രയേൽ,ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്കുമാണ് യുദ്ധവിമാനം യു.എസ് നൽകിയിട്ടുള്ളത്. ഇന്ത്യയ്‌ക്ക് വിമാനം നൽകാനുള്ള തീരുമാനത്തിനെതിരെ പാകിസ്ഥാൻ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |