SignIn
Kerala Kaumudi Online
Sunday, 25 October 2026 2.28 AM IST

ഡൽഹി നിയമസഭ അരവിന്ദർ സിംഗ് ലവ്‌ലി പ്രോടേം സ്‌പീക്കർ

k

ന്യൂഡൽഹി: ബി.ജെ.പി സർക്കാരിന്റെ നാളെ തുടങ്ങുന്ന ആദ്യ നിയമസഭാ സമ്മേളനത്തിൽ സ്‌പീക്കർ തിരഞ്ഞെടുപ്പിനും അംഗങ്ങളുടെ സത്യപ്രതിജ്ഞയ്‌ക്കും നേതൃത്വം നൽകാൻ അരവിന്ദ് സിംഗ് ലവ‌്‌ലിയെ പ്രോടേം സ്‌പീക്കറായി ലെഫ്‌റ്റനന്റ് ഗവർണർ വി.കെ.സക്‌സേന തിരഞ്ഞെടുത്തു. മുൻ കേജ്‌രിവാൾ സർക്കാരിന്റെ കാലത്തെ ചെലവുകൾ വിശദമാക്കുന്ന സി.എ.ജി റിപ്പോർട്ട് 25ന് സഭയിൽ വയ്‌ക്കും.

നാളെ രാവിലെ 11ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ സത്യപ്രതിജ്ഞ നടക്കും. ഉച്ചകഴിഞ്ഞാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. മുതിർന്ന നേതാവും രോഹിണി എം.എൽ.എയുമായ വിജേന്ദർ ഗുപ്‌തയാണ് സ്‌പീക്കർ സ്ഥാനാർത്ഥി. ഫെബ്രുവരി 25ന് ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന സഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തും. തുടർന്നാണ് മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആഡംബര ബംഗ്ളാവ് നിർമ്മാണത്തിന്റെ അടക്കം ചെലവുകൾ വിവരിക്കുന്ന സി.എ.ജി റിപ്പോർട്ട് അവതരണം.27ന് രാവിലെ 11 മണിക്ക് ലെഫ്റ്റനന്റ് ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയും ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360