SignIn
Kerala Kaumudi Online
Sunday, 25 October 2026 2.43 AM IST

തിര. കമ്മിഷനെ നിരീക്ഷിക്കാൻ സ്വതന്ത്ര വിദഗ്‌ദ്ധ സമിതി വേണം

k

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തിലെ വീഴ്ചകൾ പരിശോധിക്കാൻ മുൻ ചീഫ് ജസ്റ്റിസ്,അല്ലെങ്കിൽ മുൻ ജഡ‌്‌ജി അദ്ധ്യക്ഷനായ സ്വതന്ത്ര സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ തീരുമാനങ്ങളെ കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ​​ജോഷിയും എതിർത്തെന്ന വാർത്ത ഉദ്ധരിച്ചാണ് ഹർജി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മതചിഹ്നങ്ങൾ,സാമുദായിക അഭ്യർത്ഥനകൾ, വിദ്വേഷ പ്രസംഗം എന്നിവയ്‌ക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തണമെന്നും അഭിഭാഷകൻ വിശാൽ തിവാരി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360