SignIn
Kerala Kaumudi Online
Sunday, 25 October 2026 2.28 AM IST

ചൈനീസ് ലോൺ ആപ്പ്: അന്വേഷണം സിംഗപ്പൂരിലേക്ക്

k

ന്യൂഡൽഹി: ചൈനീസ് ലോൺ ആപ്പ് തട്ടിപ്പിൽ പ്രതികൾക്കായി ഇ.ഡി അന്വേഷണം സിംഗപ്പൂരിലേക്ക്. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൈനീസ് പൗരൻമാരെ കേന്ദ്രീകരിച്ചാണിത്. അറസ്റ്റിലായവരെ ചോദ്യം ചെയ്‌തതിൽ നിന്നും ഇവരുടെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കടലാസ് കമ്പനികളുണ്ടാക്കിയാണ് പണം തട്ടിയെടുത്തത്. ഇടപാടിൽ കമ്മിഷൻ ലഭിച്ചവരാണ് ഇന്ത്യയിൽ അറസ്റ്റിലായവർ. ഡിംഗ് ടോക്ക് പോലുള്ള ആപ്പ് വഴിയാണ് ഇടനിലക്കാർക്ക് സിംഗപ്പൂരിൽ നിന്ന് നിർദ്ദേശം ലഭിച്ചത്. ചൈനീസ് ആപ്പും ബാങ്ക് അക്കൗണ്ടുകളെ ബന്ധിപ്പിക്കുന്നതിനുള്ള സോഫ്റ്റ്‌വെയറുകളും സിംഗപ്പൂരിൽ നിന്നെത്തി.

അഞ്ചുകൊല്ലത്തിനിടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് നിരവധി പേർ കുടുങ്ങിയിട്ടും പ്രതികളെ കണ്ടെത്താനായിട്ടില്ല. പണം ശേഖരിക്കാൻ അക്കൗണ്ട് സൗകര്യം ഒരുക്കി കൊടുത്തതിനാണ് കഴിഞ്ഞ ദിവസം കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോർട്ട് കൊച്ചി സ്വദേശി ടിജി വർഗീസ് എന്നിവർ അറസ്റ്റിലായത്. ടിജി തുറന്നുകൊടുത്ത 190 അക്കൗണ്ടുകൾ വഴി നടന്നത് 341 കോടി രൂപയുടെ കൈമാറ്റം.

ചൈനീസ് ആപ്പിലൂടെ വായ്‌പ നൽകി കോടിക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്.

ഇ.ഡി കണ്ടെത്തിയത്

 മുംബയ്, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്

 സിംഗപ്പൂരിലെ നിയം പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനം നിയം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മറവിലാണ് പണം കടത്തിയത്

 ഇതുവഴി പ്രതികൾ കൈമാറിയത് 1,677 കോടി രൂപ

 ഇന്ത്യയിലുടനീളമുള്ള 500 ലധികം അക്കൗണ്ടുകളിൽ ശേഖരിച്ച ശേഷമാണ് പണം സിംഗപ്പൂരിലേക്ക് കടത്തിയത്

 വിവിധ ബാങ്ക് അക്കൗണ്ടുകളിലെ 123.58 കോടി രൂപ മരവിപ്പിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360