SignIn
Kerala Kaumudi Online
Sunday, 25 October 2026 2.28 AM IST

കുംഭേമളയിൽ പുണ്യസ്നാനം ചെയ്‌തവർ 60കോടി കവിഞ്ഞു

k

ന്യൂഡൽഹി: പ്രയാഗ്‌രാജ് മഹാകുംഭമേളയിൽ ജനുവരി 13 മുതൽ ഇന്നലെ വരെ 60 കോടി ജനങ്ങൾ പുണ്യസ്നാനം ചെയ്‌തെന്ന് ഉത്തർപ്രദേശ് സർക്കാർ. കേരളാ ഗവർണർ രാജേന്ദ്ര അർലേക്കർ,തമിഴ്നാട് ഗവർണർ ആർ.എൻ രവി,ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ തുടങ്ങിയ പ്രമുഖർ ഇന്നലെ സ്‌നാനം നടത്തി. ഫെബ്രുവരി 26ന്റെ അമൃതസ്‌നാനത്തോടെ മേള സമാപിക്കും.

ഇടപെട്ട് ഹരിത ട്രൈബ്യൂണൽ

മഹാ കുംഭമേളയിൽ ആവശ്യത്തിന് ശൗചാലയങ്ങളില്ലാതെ ലക്ഷണക്കണക്കിന് വിശ്വാസികൾക്ക് ഗംഗാ നദിയുടെ തീരത്ത് തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്തിയെന്ന പരാതിയിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തർപ്രദേശ് സർക്കാരിനും പ്രയാഗ്‌രാജ് മേള അതോറിട്ടിക്കും മലിനീകരണ നിയന്ത്രണ ബോർഡിനും നോട്ടീസ് അയച്ചു. ഉത്തർപ്രദേശ് സർക്കാരിൽ നിന്ന് 10 കോടി പരിസ്ഥിതി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിപുൺ ഭൂഷൺ എന്നയാളാണ് പരാതി നൽകിയത്. കേസ് നാളെ പരിഗണിക്കും.

സൗകര്യങ്ങളുടെ അഭാവം മൂലം ലക്ഷക്കണക്കിന് സാധാരണക്കാരും കുടുംബങ്ങളും ഗംഗാ നദിയുടെ തീരത്ത് തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം ചെയ്യാൻ നിർബന്ധിതരായെന്നാണ് പരാതി. മനുഷ്യ വിസർജ്ജ്യങ്ങൾ നദി തീരത്ത് അടിഞ്ഞതിന്റെ വീഡിയോ ദൃശ്യങ്ങളും ഹർജിക്കാരൻ പെൻഡ്രൈവിൽ നൽകി.

കൂട്ടത്തോടെ തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം അനുവദിക്കുന്നതും മലിനീകരണം തടയുന്നതിൽ പരാജയപ്പെടുന്നതും ഭരണഘടനാ ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു. സ്ഥാപിച്ച 1.5 ലക്ഷം ബയോ-ടോയ്‌ലറ്റുകൾ പര്യാപ്‌തമല്ല.

ബാക്‌ടീരിയയെ പ്രതിരോധിക്കും

60 കോടിയിലധികം സന്ദർശകർ പുണ്യസ്നാനം നടത്തിയിട്ടും ഗംഗ പൂർണമായും ബാക്‌ടീരിയ മുക്തമാണെന്ന് പ്രമുഖ ശാസ്‌ത്രജ്ഞൻ പത്മശ്രീ അജയ് കുമാർ സോങ്കർ. ലോകത്തിലെ ഏക ശുദ്ധജല നദിയാണ് ഗംഗ എന്നും നദിയിലുള്ള 1,100 തരം ബാക്ടീരിയോഫേജുകൾ സ്വാഭാവികമായി ജലത്തെ ശുദ്ധീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ ബാക്‌ടീരിയാ ഫേജും അതിവേഗത്തിൽ പെരുകുകയും ദോഷകരമായ ബാക്ടീരിയകളെ തിരഞ്ഞു പിടിച്ച് ഇല്ലാതാക്കുകയും ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360