
ന്യൂഡൽഹി: ഒ.ടി.ടി, സമൂഹമാദ്ധ്യമങ്ങൾ അടക്കം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ അശ്ലീലവും അക്രമാസക്തവുമായ ഉള്ളടക്കം നിയന്ത്രിക്കാൻ കേന്ദ്രം നിയമം കൊണ്ടുവരും. ഐ.ടി നിയമത്തിലെ പഴുതുകൾ ഡിജിറ്റൽ മാദ്ധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനാണിത്.
യു ട്യൂബർ റൺവീർ അൽഹബാദിയയുടെ അശ്ളീല പരാമർശവുമായി ബന്ധപ്പെട്ട കേസിൽ, നിയമത്തിലെ പഴുതുകൾ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഡിജിറ്റൽ മാദ്ധ്യമങ്ങളിലെ അശ്ളീലവും അക്രമവും തടയാൻ കഴിയുന്നില്ലെന്നും നിയമത്തിന്റെ കാര്യത്തിൽ 'ശൂന്യത' അനുഭവപ്പെടുന്നു എന്നുമാണ് കോടതി പറഞ്ഞത്. സർക്കാരിനെ കുറ്റപ്പെടുത്തിയ കോടതി സ്വന്തം നിലയ്ക്ക് നീങ്ങുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |