
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മുതൽ മൂന്നു ദിവസം മദ്ധ്യപ്രദേശ്,ബീഹാർ,അസം എന്നിവിടങ്ങൾ സന്ദർശിക്കും. ഇന്ന് മദ്ധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ ബാഗേശ്വർ ധാം വൈദ്യശാസ്ത്ര-ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന്റെ തറക്കല്ലിടൽ നിർവഹിക്കും. നാളെ രാവിലെ 10നു ഭോപ്പാലിൽ ആഗോള നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്യും. തുടർന്ന്,ബീഹാറിലെ ഭാഗൽപുരിലേക്കു പോകുന്ന പ്രധാനമന്ത്രി പി.എം കിസാൻ പദ്ധതിയുടെ 19-ാം ഗഡു വിതരണം,വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം എന്നിവ നിർവഹിക്കും. വൈകിട്ട് അസാമിലെ ഗുവാഹത്തിയിൽ 'ഝുമോയിർ ബിനന്ദിനി (മെഗാ ഝുമോയിർ) പരിപാടിയിൽ പങ്കെടുക്കും. 25നു രാവിലെ ഗുവാഹത്തിയിൽ 'അഡ്വാന്റേജ് അസം 2.0 നിക്ഷേപ-അടിസ്ഥാനസൗകര്യ ഉച്ചകോടി 2025' ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |