SignIn
Kerala Kaumudi Online
Sunday, 25 October 2026 2.28 AM IST

ഇല്ലാത്ത വകുപ്പ് ഭരിച്ചത് 20 മാസം: ആം ആദ്മി മന്ത്രിക്ക് പരിഹാസം

z

ചണ്ഡിഗർ: ഇല്ലാത്ത വകുപ്പ് ഭരിച്ചത് 20 മാസത്തോളം. പഞ്ചാബിലെ ആം ആദ്മി പാർട്ടി മന്ത്റി കുൽദീപ് സിങ് ധാലിവാൾ ഇപ്പോൾ പരിഹാസ പാത്രമാണ്.

ഭഗവന്ത് സിംഗ് മൻ സർക്കാർ വൈകിയാണ് ഇക്കാര്യമറിഞ്ഞത്. ഒടുവിൽ ഗസ​റ്റ് വിജ്ഞാപനത്തിലൂടെ മന്ത്റിയുടെ വകുപ്പുകൾ സംബന്ധിച്ച് വ്യക്തത വരുത്തി. അനധികൃത കുടിയേ​റ്റക്കാരെ യു.എസ് നാടുകടത്താൻ തുടങ്ങിയതോടെയാണ് ധാലിവാൾ ശ്രദ്ധ നേടുന്നത്. കുടിയേ​റ്റക്കാരെ സൈനിക വിമാനത്തിൽ എത്തിച്ചത് അമൃത്സറിലായിരുന്നു.

പ്രവാസികാര്യ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ധാലിവാൾ മാദ്ധ്യമങ്ങളിൽ നിറഞ്ഞു. പിന്നാലെയാണ് അദ്ദേഹം ഇല്ലാത്ത വകുപ്പാണ് ഭരിച്ചിരുന്നതെന്ന വിവരം പുറത്തുവരുന്നത്. കുൽദീപ് സിംഗ് ധാലിവാളിന് അനുവദിച്ചിരുന്ന ഭരണപരിഷ്‌കാര വകുപ്പ് നിലവിലില്ലെന്നും പ്രവാസികാര്യ വകുപ്പിന്റെ ചുമതല മാത്രമാകും ഇനി അദ്ദേഹത്തിന് ഉണ്ടാകുകയെന്നും പഞ്ചാബ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 2023 മേയിൽ നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ കൃഷിവകുപ്പിന്റെ ചുമതലയിൽനിന്ന് അദ്ദേഹത്തെ നീക്കി. പ്രവാസികാര്യ വകുപ്പിന്റെ ചുമതല നിലനിറുത്തുകയും ഭരണ പരിഷ്‌കാര വകുപ്പിന്റെ അധിക ചുമതല നൽകുകയും ചെയ്തു. 2024 സ്റ്റെപംബറിൽ വീണ്ടും മന്ത്രിസഭാ പുനഃസംഘടന. ധാലിവാളിന്റെ രണ്ട് വകുപ്പുകളിലും മാറ്റംവരുത്തിയില്ല. പിന്നീടാണ് ഭരണപരിഷ്‌കാര വകുപ്പ് നിലവിലില്ലെന്ന വിവരം പുറത്തുവന്നത്.

രൂക്ഷ വിമർശനം

സംഭവത്തിൽ ആം ആദ്മി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. പഞ്ചാബിലെ ഭരണം ആം ആദ്മി പാർട്ടി തമാശയാക്കയെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. നിലവിലില്ലാത്ത വകുപ്പാണ് 20 മാസത്തോളം ഭരിച്ചത്. ഇല്ലാത്ത വകുപ്പ് ഭരിച്ച് ഒരു മന്ത്രി മുന്നോട്ടുപോകുന്നകാര്യം മുഖ്യമന്ത്രിയും അറിഞ്ഞില്ല. ഗുരുതരമായ പ്രതിസന്ധിയാണ് വ്യക്തമാകുന്നതെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ കുറ്റപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360