SignIn
Kerala Kaumudi Online
Friday, 23 October 2026 4.22 AM IST

സിഖ് വിരുദ്ധ കലാപം: സജ്ജൻ കുമാറിന് ജീവപര്യന്തം കഠിനതടവ്

sajjan

 വധശിക്ഷ വിധിക്കണമെന്ന ആവശ്യം തള്ളി

ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട ഇരട്ട കൊലപാതകക്കേസിൽ മുൻ കോൺഗ്രസ് എം.പി സജ്ജൻ കുമാറിന് ജീവപര്യന്തം കഠിനതടവ്. ഡൽഹി റൗസ് അവന്യു കോടതിയുടെതാണ് വിധി. ഡൽഹി സരസ്വതി വിഹാറിലെ കലാപത്തിൽ ജസ്വന്ത് സിംഗിനെയും മകൻ തരുൺദീപ് സിംഗിനെയും കൊലപ്പെടുത്തിയെന്ന കേസിലാണ് ശിക്ഷ. കലാപവുമായി ബന്ധപ്പെട്ട് സജ്ജൻ കുമാറിന് വിധിക്കുന്ന രണ്ടാമത്തെ ജീവപര്യന്തം കഠിനതടവാണിത്. കന്റോൺമെന്റ് മേഖലയിലെ കലാപക്കേസിൽ നേരത്തെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു. അപൂർവങ്ങളിൽ അപൂ‌ർവമായ കേസാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. നിർഭയ കേസിനേക്കാൾ ഗൗരവമുള്ളതാണ്. വ്യക്തിയെ അല്ല,​ ഒരു സമുദായത്തെ ഒന്നടങ്കമാണ് ലക്ഷ്യമിട്ടത്. മാനവികതയ്‌ക്ക് എതിരായ കുറ്റകൃത്യമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇരകളുടെ കുടുംബവും വധശിക്ഷ ആവശ്യപ്പെട്ടിരുന്നു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിഖ് മതവിശ്വാസികളെ കൂട്ടത്തോടെ കൊലപ്പെടുത്തിയത്. 1984 നവംബർ ഒന്നിനായിരുന്നു സരസ്വതി വിഹാറിലെ കലാപം. കൊലപാതകങ്ങൾക്ക് പുറമെ വീടുകൾ കൊള്ളയടിക്കുകയും തീവയ്‌ക്കുകയും ചെയ്‌തു. സിഖ് കലാപം അന്വേഷിച്ച രംഗനാഥ് മിശ്ര കമ്മിഷന് മുന്നിൽ ഇരകളുടെ കുടുംബം നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌ത് അന്വേഷിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360