
ന്യൂഡൽഹി: ഗെയിൻ ബിറ്റ്കോയിൻ ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട 6,600 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് 60 ലധികം സ്ഥലങ്ങളിൽ റെയ്ഡ് നടത്തി സി.ബി.ഐ. ഡൽഹി, പൂനെ, ചണ്ഡിഗർ, നന്ദേഡ്, കോലാപ്പൂർ, ബംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രധാന പ്രതികൾ, കൂട്ടാളികൾ, ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് റെയ്ഡ്. 18 മാസത്തിനുള്ളിൽ പ്രതിമാസം 10 ശതമാനം വരുമാനം വാഗ്ദാനം ചെയ്ത് 2015ൽ അമിത് ഭരദ്വാജും സഹോദരൻ അജയ് ഭരദ്വാജും തുടങ്ങിയ തട്ടിപ്പിൽ നൂറുകണക്കിന് ആളുകളാണ് ഇരയായത്. വേരിയബിൾ ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിൽ, www.gainbitcoin.com അടക്കം വെബ്സൈറ്റുകൾ വഴി എക്സ്ചേഞ്ചുകളിൽ നിന്ന് ബിറ്റ്കോയിൻ വാങ്ങാനും ഗെയിൻബിറ്റ്കോയിനിൽ നിക്ഷേപിക്കാനും പ്രോത്സാഹിപ്പിച്ചു. മൾട്ടി-ലെവൽ മാർക്കറ്റിംഗ് രീതിയിൽ ചെറിയ വരുമാനം ലഭിച്ചവർ കൂടുതൽ പേരെ ചേർത്തു.
തട്ടിപ്പിനിരയായവർ ജമ്മു കശ്മീർ, പഞ്ചാബ്, ചണ്ഡീഗഡ്, ഡൽഹി, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ സുപ്രീം കോടതി സി.ബി.ഐക്ക് വിടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |