
ഹൈദരാബാദ്: നാഗർകർണൂലിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമം പത്താം ദിവസവും തുടർന്നു. റഡാറിന്റെ സഹായത്തോടെ കുടുങ്ങി കിടക്കുന്നവരിൽ നാല് പേർ എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ അവരുടെ അടുത്ത് എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല. നാഷനൽ ജിയോഫിസിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ സർവേ നടത്തുന്നത്. തുരങ്കത്തിൽ ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നതു രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇതുവരെ അസ്വാഭാവികത കണ്ടെത്തിയ സ്ഥലങ്ങളിൽനിന്നും ലോഹങ്ങൾ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |