SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

 മനുഷ്യ - വന്യജീവി സംഘർഷം -- സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കുമെന്ന് മോദി

pmgir

 കോയമ്പത്തൂരിൽ മികവിന്റെ കേന്ദ്രം

ന്യൂഡൽഹി: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നത് പഠിക്കാൻ കോയമ്പത്തൂരിൽ മികവിന്റെ കേന്ദ്രം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാക്കൺ (സലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ച്വറൽ ഹിസ്റ്ററി) കാമ്പസിലാണിത്.

ഗുജറാത്തിലെ ഗിർ ദേശീയോദ്യാനത്തിൽ ദേശീയ വന്യജീവി ബോർഡ് യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. മൃഗങ്ങളെ നിരീക്ഷിക്കാനും അപകട മുന്നറിയിപ്പിനുമുള്ള ഉപകരണങ്ങൾ സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കും. റാപ്പിഡ് റെസ്‌പോൺസ് ടീമുകളെ മികച്ച രീതിയിൽ സജ്ജമാക്കാനും സഹായം നൽകും. കടുവ സംരക്ഷണ കേന്ദ്രങ്ങൾക്ക് പുറത്ത് മനുഷ്യനുമായുള്ള സംഘർഷം പരിഹരിക്കാനും നടപടിയെടുക്കും,

മനുഷ്യ-മൃഗ സംഘർഷം നേരിടുന്നതിന് റിമോട്ട് സെൻസിംഗ്, ജിയോസ്പേഷ്യൽ മാപ്പിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിവ ഉപയോഗപ്പെടുത്തണം. ഭാസ്‌കരാചാര്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്‌പേസ് ആപ്ലിക്കേഷൻസുമായി വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിന് സഹകരിക്കണം. ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് കാട്ടുതീ തടയാൻ ഡെറാഡൂണിലെ ഫോറസ്റ്റ് സർവേ ഒഫ് ഇന്ത്യ-ബിസാഗ്-എൻ സഹകരണവും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

കൂടുതലിടത്ത് ചീറ്റ പാർക്ക്

 മദ്ധ്യപ്രദേശിലെ ഗാന്ധിസാഗറിലും ഗുജറാത്തിലെ ബന്നി പുൽമേടുകളിലും ചീറ്റകളെ പാർപ്പിക്കും

 മുതലകൾ, സ്ളോത്ത് ബിയർ, ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് പക്ഷികൾ എന്നിവയുടെ സംരക്ഷണത്തിന് പദ്ധതി

 ഗീർവന മാതൃകയിൽ എ.ഐ സഹായത്തോടെ മറ്റ് ദേശീയ പാർക്കുകളും സാങ്‌ച്വറികളും വികസിപ്പിക്കും

 വനങ്ങൾ, വന്യജീവി സംരക്ഷണത്തിന് പരമ്പരാഗത അറിവുകൾ ശേഖരിക്കാൻ പരിസ്ഥിതി മന്ത്രാലയത്തിന് നിർദ്ദേശം

നദികളിൽ 6,327 ഡോൾഫിൻ

രാജ്യത്ത് നദികളിൽ വസിക്കുന്ന 6,327 ഡോൾഫിനുകളുണ്ടെന്ന് സർവേ. പ്രധാനമന്ത്രി പുറത്തിറക്കിയ ആദ്യ നദീതീര ഡോൾഫിൻ സർവേ റിപ്പോർട്ടിലാണിത്. എട്ട് സംസ്ഥാനങ്ങളിലെ 28 നദികളിലാണ് സർവേ നടത്തിയത്. കൂടുതൽ ഉത്തർപ്രദേശിലാണ്.

ഗീർവനത്തിൽ മോദിയുടെ സഫാരി

ഏഷ്യാറ്റിക് സിംഹങ്ങളുടെ ആവാസകേന്ദ്രമായ ഗീർ ദേശീയോദ്ധ്യാനത്തിൽ ഇന്നലെ പുലർച്ചെ മോദി സഫാരി നടത്തി. ഗീർവനത്തിലെ യാത്രയെക്കുറിച്ച് എക്‌സിൽ കുറിച്ച പ്രധാനമന്ത്രി കുട്ടികൾക്കൊപ്പമുള്ള പെൺ സിംഹത്തിന്റേതുൾപ്പെടെ താൻ എടുത്ത ഫോട്ടോകളും പങ്കുവച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360