SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

ഹിമാനി വധം: സുഹൃത്ത് അറസ്റ്റിൽ

READ ENGLISH VERSION
a

ന്യൂഡൽഹി: ഹരിയാനയിലെ യൂത്ത് കോൺഗ്രസ് നേതാവ് ഹിമാനി നർവാളിന്റെ(22) കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്ത് സച്ചിൻ (32) ഡൽഹിയിൽ അറസ്റ്റിലായി. ഹിമാനിയുമായുള്ള സാമ്പത്തിക തർക്കങ്ങളാണ് കൊലയ്‌ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു.

ഒന്നരവർഷം മുൻപ് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സച്ചിനിൽ നിന്ന് ഹിമാനി വൻ തുക കൈപ്പറ്റിയെന്നാണ് വിവരം. തിരിച്ചു നൽകിയതുമില്ല. ഫെബ്രുവരി 27ന് ഹിമാനിയുടെ വിജയ്‌നഗറിലെ വസതിയിലെത്തിയ സച്ചിൻ സാമ്പത്തിക ഇടപാടിനെച്ചൊല്ലി വഴക്കിട്ടു. മൊബൈൽ ഫോൺ ചാർജ്ജർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. കൊലപാതകശ്രമത്തിനിടെ ഹിമാനി പ്രതിയെ കടിച്ചതിന്റെ പാടുകൾ അറസ്റ്റ് എളുപ്പമാക്കി. ഹരിയാനയിലെ ബഹാദൂർഗഢ് സ്വദേശിയായ സച്ചിൻ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.

മൃതദേഹം ഹിമാനിയുടെ വീട്ടിലുണ്ടായിരുന്ന ട്രോളി ബാഗിൽ ഒളിപ്പിച്ച് ഓട്ടോറിക്ഷയിൽ സാംപ്ല ബസ് സ്റ്റാൻഡ് ഫ്ലൈഓവറിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. വിജയ്‌നഗറിലെ വീട്ടിൽ തിരിച്ചെത്തി ഹിമാനിയുടെ സ്‌കൂട്ടിയിൽ പുറത്തുപോയി. ഹിമാനിയുടെ സ്വർണമാല, മോതിരം അടക്കം ആഭരണങ്ങളും മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവയും പ്രതി കൊണ്ടുപോയി.

മകളുടെ കൊലപാതകത്തിനു പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് അമ്മ സവിത ആരോപിച്ചിരുന്നു. പാർട്ടിയിൽ മകളുടെ ഉയർച്ചയിൽ പലരും അസൂയാലുക്കളായിരുന്നു. പതിവായി ഭീഷണി സന്ദേശങ്ങൾ വന്നിരുന്നു. മരണത്തിനു ശേഷം കോൺഗ്രസ് നേതാക്കൾ ആരും ബന്ധപ്പെട്ടില്ലെന്നും അവർ പറഞ്ഞിരുന്നു. രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിൽ ഹിമാനി പങ്കെടുത്തിരുന്നു. പ്രതിക്ക് കോൺഗ്രസുമായി ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360