SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

ഹിമപാതം: രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു

a

ന്യൂഡൽഹി: ഉത്തരാഖണ്ഡ് മനാ-ബദ്രിനാഥ് മേഖലയിലുണ്ടായ ഹിമപാതത്തിൽ കുടുങ്ങിക്കിടന്ന അവസാന മൃതദേഹവും കണ്ടെടുത്തതോടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതായി ഉത്തരാഖണ്ഡ് സർക്കാർ പ്രഖ്യാപിച്ചു. വെ​ള്ളി​യാ​ഴ്‌​ച​ ​പു​ല​ർ​ച്ചെ​ ​അ​ഞ്ചോ​ടെ​യാ​യി​രു​ന്നു​ ​ദു​ര​ന്തം.​ ​ച​മോ​ലി​ ​ജി​ല്ല​യി​ലെ മ​നാ​ ​ഗ്രാ​മ​ത്തി​ൽ​ ​ബോ​ർ​ഡ​ർ​ ​റോ​ഡ്‌​സ് ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ ലേ​ബ​ർ​ ​ക്യാ​മ്പി​ലു​ണ്ടാ​യി​രു​ന്ന​ ​ 54 തൊ​ഴി​ലാ​ളികളായിരുന്നു​ ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടത്. ​ ​ദേ​ശീ​യ​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​സേ​ന​യു​ടെ ഡോ​ഗ് ​സ്‌​ക്വാ​ഡി​ന്റെ​യും​ ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്നെത്തിച്ച ​ഗ്രൗ​ണ്ട് ​പെ​നി​ട്രേ​ഷ​ൻ​ ​റ​ഡാ​റി​ന്റെ​യും​ ​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​ക​ണ്ടെ​ത്തി​യ​ത്. ര​ക്ഷ​പ്പെ​ട്ട​വ​രെ​ ​ഹെ​ലി​കോ​പ്‌​ട​ർ​ ​മാ​ർ​ഗം​ ​ജോ​ഷി​മ​ഠി​ലെ​ ​സൈ​നി​ക​ ​ആ​ശു​പ​ത്രി​യി​ലും​ ​‍ഋഷി​കേ​ഷ് ​എ​യിം​സി​ലും​ ​എ​ത്തി​ച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ബദ്രിനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ചാർ ധാം പരിയോജനയ്ക്കു കീഴിലുള്ള ഹൈവേ ജോലിക്കിടെയായിരുന്നു അപകടം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360