
ന്യൂഡൽഹി : സംസ്ഥാനത്തെ വാർഡ് പുനർവിഭജന നടപടികൾ ശരി വച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജികൾ. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭകളും പഞ്ചായത്തുകളുമാണ് ഹർജിക്കാർ. വാർഡ് പുനർവിഭജനം ശരിവച്ച ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന് ഹർജികളിൽ ആവശ്യപ്പെട്ടു.
2011ലെ സെൻസസ് പ്രകാരമല്ല, നിലവിലെ ജനസംഖ്യാടിസ്ഥാനത്തിലാകണം വാർഡ് വിഭജനമെന്നാണ് വാദം. വാർഡുകളുടെ എണ്ണം തീരുമാനിക്കുന്നത് നിയമസഭയുടെ അധികാരമാണെന്നും, അതിൽ ഇടപെടാനാകില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. അതേസമയം, തങ്ങളുടെ ഭാഗം കേൾക്കാതെ ഹർജികളിൽ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ തടസഹർജി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |