
ന്യൂഡൽഹി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് മാസം 2500 രൂപ നൽകുമെന്ന വാഗ്ദാനം മാർച്ച് 8ന് അന്താരാഷ്ട്ര വനിതാ ദിനം മുതൽ നടപ്പാക്കാൻ ഡൽഹി സർക്കാർ നീക്കം തുടങ്ങി. പദ്ധതിയുടെ രജിസ്ട്രേഷൻ അന്ന് തുടങ്ങുമെന്നാണ് ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന സൂചന. ഒന്നര മാസത്തിനകം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി തുക വിതരണം ചെയ്‌തു തുടങ്ങും.
അതിനിടെ, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ടിൽ ചർച്ച നടക്കവെ ഇന്നലെ ആംആദ്മി എം.എൽ.എമാർ പ്രതിഷേധിച്ചു. മുൻ സർക്കാർ വ്യാജമരുന്നുകൾ വിതരണം ചെയ്‌തുവെന്ന് ഭരണപക്ഷം ആരോപണമുന്നയിച്ചപ്പോഴാണിത്. അൺ പാർലമെന്ററി വാക്ക് ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ആംആദ്മി എം.എൽ.എ അനിൽ ഝായെ സ്‌പീക്കർ പുറത്താക്കി. ഇന്നലെ പിരിഞ്ഞ നിയമസഭ, ബജ്ജറ്റ് സമ്മേളനത്തിനായി 24ന് ചേരും. ബജ്ജറ്റ് സംബന്ധിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാൻ വാട്സാപ്പ് നമ്പർ 99999 62025,ഇമെയിൽ ഐ.ഡി viksitdelhibudget_2025@delhi.gov.in എന്നിവ പുറത്തിറക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |