
ന്യൂഡൽഹി : നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന കേസിൽ ഉത്തർപ്രദേശ് സ്വദേശി യുവതിയെയെ അബുദാബിയിൽ തൂക്കിലേറ്റിയെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. കേസിന്റെ നിലവിലെ സ്ഥിതി ആരാഞ്ഞ് കുടുംബം സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഇക്കാര്യമറിയിച്ചത്. അബുദാബിയിൽ യുവതിയുടെ പരിചരണത്തിനായി ജോലി ചെയ്ത സമയത്ത് അവരുടെ കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അൽ വത്താബ ജയിലിലായിരുന്നു. അപ്പീലുകൾ തള്ളിയതോടെ ഫെബ്രുവരി 15ന് തൂക്കിലേറ്റിയെന്ന് കേന്ദ്രം വ്യക്തമാക്കി. നിർഭാഗ്യകരമെന്ന് ജസ്റ്റിസ് സച്ചിൻ ദത്ത പ്രതികരിച്ചു. കുടുംബത്തിന്റെ ഹർജിയും തീർപ്പാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |