
ബംഗളൂരു: സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിൽ വച്ച് കന്നഡ നടി രന്യ റാവു അറസ്റ്റിൽ. 14.8 കിലോ സ്വർണം പിടിച്ചെടുത്തു. ദുബായിൽ നിന്നാണ് രന്യ സ്വർണം കടത്തിയത്. ഡി.ആർ.ഒ ഓഫീസിൽ നടിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചുമാണ് നടി സ്വർണം കടത്താൻ ശ്രമിച്ചത്.
കർണാടകയിലെ ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകളാണ് രന്യ. കഴിഞ്ഞ 15 ദിവസത്തിനിടെ നാല് തവണയാണ് ദുബായ് യാത്ര നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |