SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 AM IST

വൻതാരയിൽ മോദി: വൈറലായി ചിത്രങ്ങൾ

s

ന്യൂഡൽഹി: ഗുജറാത്തിലെ ജാംനഗറിൽ ഒരുക്കിയ വന്യജീവി സംരക്ഷണ-രക്ഷാപ്രവർത്തന-പുനരധിവാസ കേന്ദ്രം ‘വൻതാര’ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. വ്യവസായി അനന്ത് അംബാനിയാണ് വൻതാരയുടെ പിന്നിലുള്ളത്.

വൻതാര പാരിസ്ഥിതിക സുസ്ഥിരതയും വന്യജീവിക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, മൃഗങ്ങൾക്കു സുരക്ഷിതമായ താവളവുമൊരുക്കുന്നുവെന്ന് മോദി പറഞ്ഞു. സംരംഭം ഒരുക്കിയ അനന്തിനെയും സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു.

'വൻതാരയിൽ, ആസിഡ് ആക്രമണത്തിന് ഇരയായ ആനയെ കണ്ടു. പാപ്പാൻമാർ കാരണം കാഴ്ച നഷ്ടപ്പെട്ട ആനകളുമുണ്ടായിരുന്നു. ട്രക്ക് ഇടിച്ച ആനയെയും കണ്ടു. മൃഗങ്ങളോടുള്ള ഇത്തരം പെരുമാറ്റം അവസാനിപ്പിക്കണം.

വാഹനം ഇടിച്ച് നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റ സിംഹക്കുട്ടിക്കും കുടുംബം ഉപേക്ഷിച്ച പുള്ളിപ്പുലിക്കും പുതg ജീവിതം ലഭിച്ചു. നിരവധി മൃഗങ്ങൾക്കു നൽകിയ പരിചരണത്തിനു വൻതാര സംഘത്തെ ഞാൻ അഭിനന്ദിക്കുന്നു. വൻതാരപോലുള്ള ഉദ്യമം പ്രശംസനീയമാണ്"- മോദി എക്സിൽ കുറിച്ചു. സന്ദർശനത്തിന്റെ ഫോട്ടോകൾ അദ്ദേഹം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കിട്ടു.

മോദിയെടുത്ത
ഫോട്ടോകൾ വൈറൽ

ലോക വന്യമൃഗ ദിനമായ മാർച്ച് മൂന്നിന് ഗുജറാത്തിലെ ഗീർ ദേശീയ ഉദ്ധ്യാനത്തിൽ നടത്തിയ സഫാരിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പകർത്തിയ ഫോട്ടോകൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ. കുട്ടികൾക്കൊപ്പം വിശ്രമിക്കുന്ന അമ്മ സിംഹത്തിന്റെ അടക്കം ഫോട്ടോകൾ മോദി എക്‌സിൽ പങ്കുവച്ചിരുന്നു. തന്റെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങൾ എന്ന അടിക്കുറിപ്പോടെയായിരുന്നു ഫോട്ടോകൾ പോസ്റ്റു ചെയ്‌തത്. സഫാരി വാഹനത്തിൽ നിന്നുകൊണ്ട് മോദി സമീപത്ത് കിടക്കുന്ന സിംഹങ്ങളുടെ ഫോട്ടോ എടുക്കുന്ന ചിത്രങ്ങളും പോസ്റ്റു ചെയ്‌തിരുന്നു. ഗീർവനത്തിലെ യാത്ര ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഓർമ്മകളിലേക്ക് തിരികെ കൊണ്ടുപോയെന്ന് മോദി പറഞ്ഞു. കഴിഞ്ഞ കുറെ വർഷങ്ങളിൽ നടത്തിയ കൂട്ടായ പരിശ്രമങ്ങൾ ഏഷ്യാറ്റിക് സിംഹങ്ങളുടെ എണ്ണം വർദ്ധിക്കാനിടയാക്കി. സിംഹങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിൽ ഗോത്ര സമൂഹങ്ങളുടെയും ചുറ്റുമുള്ള പ്രദേശങ്ങളിലെ സ്ത്രീകളുടെയും പങ്ക് പ്രശംസനീയമാണെന്നും മോദി എക്‌സിൽ എഴുതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360