
ന്യൂഡൽഹി: പാക്കിസ്ഥാനി എന്നു വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തൽ അല്ലെന്ന് സുപ്രീംകോടതി. മോശം അർത്ഥത്തിലാണ് ഈ വാക്പ്രയോഗം നടത്തുന്നതെങ്കിലും,മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമായി കണക്കാക്കാനാവില്ല. ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഇതു സംബന്ധിച്ച വകുപ്പ് 298 പ്രയോഗിക്കാനും സാധിക്കില്ലെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന,സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. രാജസ്ഥാനിലെ സർക്കാർ ജീവനക്കാരനെ പാക്കിസ്ഥാനി എന്നു വിളിച്ചെന്നും,ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നുമുള്ള കേസിൽ ഹരിനന്ദൻ സിംഗ് എന്ന പ്രതിയെ വെറുതെ വിട്ടുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |