SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 AM IST

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് ക്രിസ്‌ത്യൻ മിഷേലിന് ഇ.ഡി കേസിലും ജാമ്യം

f

ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതി ബ്രിട്ടീഷ് പൗരൻ ക്രിസ്‌ത്യൻ ജെയിംസ് മിഷേലിന് ഇ.ഡി കേസിൽ ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി. ജസ്റ്റിസ് സ്വരാന കാന്ത ശർമ്മയുടേതാണ് നടപടി. സി.ബി.ഐ കേസിൽ നേരത്തെ സുപ്രീംകോടതി ജാമ്യം നൽകിയിരുന്നു. ഇതോടെ, ആറു വ‌ർഷത്തിലധികമായി തടങ്കലിൽ കഴിയുന്ന ക്രിസ്‌ത്യൻ മിഷേലിന് ജയിൽമോചിതനാകാൻ വഴിയൊരുങ്ങി. അഡ്വ. അൽജോ കെ. ജോസഫാണ് ബ്രിട്ടീഷ് പൗരന് വേണ്ടി ഹാജരായത്. 2018 ഡിസംബറിലാണ് ക്രിസ്‌ത്യൻ മിഷേൽ അറസ്റ്റിലായത്. യു.പി.എ ഭരണക്കാലത്തെ ഇടപാടുമായി ബന്ധപ്പെട്ട് 225 കോടിയിൽപ്പരം ഇടനിലക്കാരന് ലഭിച്ചുവെന്നും, 2666 കോടിയുടെ നഷ്‌ടം സർക്കാർ ഖജനാവുണ്ടായെന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360