
ബംഗളൂരു: ബി.ജെ.പി എം.പി തേജസ്വി സൂര്യയും ഗായിക ശിവശ്രീ സ്കന്ദപ്രസാദും വിവാഹിതരായി. ബംഗളൂരു കനകപുരിയിലെ റിസോർട്ടിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. കേന്ദ്രമന്ത്രിമാരായ വി.സോമണ്ണ, അർജുൻ റാം മേഘ്വാൾ,
ബി.ജെ.പി നേതാക്കളായ അണ്ണാമലൈ, പ്രതാപ് സിംഹ, അമിത് മാളവ്യ, ബി.വൈ.വിജയേന്ദ്ര തുടങ്ങിയവർ പങ്കെടുത്തു.
ബംഗളൂരു സൗത്തിൽനിന്നുള്ള ലോക്സഭാംഗമാണ് തേജസ്വി സൂര്യ.
ചെന്നൈ സ്വദേശിയായ കർണാടക സംഗീതജ്ഞയും നർത്തകിയുമാണ് ശിവശ്രീ സ്കന്ദപ്രസാദ്. മൃദംഗവാദകനായ സ്കന്ദപ്രസാദിന്റെ മകളാണ്.
ബയോ എൻജിനിയറിംഗിൽ ബിരുദം നേടിയ ശിവശ്രീ ആയുർവേദിക് കോസ്മെറ്റോളജിയിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. മദ്രാസ് സർവകലാശാലയിൽ നിന്ന് ഭരതനാട്യത്തിലും സംസ്കൃത കോളജിൽ സംസ്കൃതത്തിലും ബിരുദാനന്ദര ബിരുദം നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |