
ചെന്നൈ: കാമുകിയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി കൊക്കയിൽ തള്ളി യുവാവ്. തമിഴ്നാട്ടിലാണ് സംഭവം.
ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട രണ്ട് പെൺസുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു ക്രൂരകൃത്യം. തിരുച്ചിറപ്പള്ളി സ്വദേശയും കോച്ചിംഗ് സെന്ററിലെ അദ്ധ്യാപികയുമായിരുന്ന ലോകനായകിയാണ് (35) കൊല്ലപ്പെട്ടത്. അബ്ദുൽ അസീസ് (22), ഇയാളുടെ സുഹൃത്തുക്കളായ താവിയ സുൽത്താന (22), ആർ.മോനിഷ (21) എന്നിവർ അറസ്റ്റിലായി. എൻജിനിയറിംഗ് വിദ്യാർത്ഥിയായ അബ്ദുൽ അസീസ് വർഷങ്ങൾക്ക് മുൻപ് സമൂഹ മാദ്ധ്യമത്തിലൂടെയാണ് ലോകനായകിയെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തിലായി. വിവാഹം ചെയാമെന്ന് വാഗ്ദാനം ചെയ്ത് ലോകനായകിയുടെ മതം മാറ്റുകയും ചെയ്തു.
കഴിഞ്ഞ ഒന്നാം തീയതിയാണ് ലോകനായകിയെ കാണാതായത്. പിന്നീട് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ കൊലപാതകമാണെന്ന് വ്യക്തമായി.
തിങ്കളാഴ്ച രാത്രി ലോകനായകിയെ മൂവരും യേർക്കാടേക്ക് വിളിച്ചുവരുത്തി വിഷം കുത്തിവയ്ക്കുകയായിരുന്നു. നഴ്സിംഗ് വിദ്യാർത്ഥിനിയായ മോനിഷ ലോകനായകിയിൽ വിഷം കുത്തിവച്ചു. മൂവരും ചേർന്നാണ് മൃതദേഹം കൊക്കയിൽ തള്ളിയത്. ഐ.ടി കമ്പനി ജീവനക്കാരി ആണ് സുൽത്താന. കൊലപാതകത്തിന് പിന്നിലുള്ള കാരണം ഉൾപ്പെടെ പൊലീസ് അന്വേഷിച്ചുവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |