
ന്യൂഡൽഹി: യു.എസിലെ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി. ഡോ. എസ് ജയശങ്കർ രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം.പിയെ അറിയിച്ചു. നാടുകടത്താൻ അന്തിമ ഉത്തരവായ 295 ഇന്ത്യാക്കാർ യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്‌മെന്റിന്റെ കസ്റ്റഡിയിലുണ്ട്. ജനുവരി മുതൽ 388 അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്തി. മനുഷ്യത്വപരമായ സമീപനം ഉറപ്പാക്കാൻ അമേരിക്കൻ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഫെബ്രുവരി 5ന് എത്തിയ വിമാനത്തിലെ സ്ത്രീകളടക്കമുള്ളവരെ വിലങ്ങണിയിച്ചതിൽ വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം അറിയിച്ചു. സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് സൈനിക വിമാനത്തിൽ ഇങ്ങനെ ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |