
ഹൈദരാബാദ്: സംസ്ഥാനം ഏഴ് ലക്ഷംകോടി രൂപയുടെ കടത്തിലാണെന്നും എല്ലാ മാസവും ഒന്നാം തീയതി സർക്കാർ ജീവനക്കാരുടെ ശമ്പളം നൽകുന്നത് ബുദ്ധിമുട്ടാണെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിയമസഭയിൽ പറഞ്ഞു. ഈ സർക്കാർ നിങ്ങളുടേതാണ്. എല്ലാ അക്കൗണ്ടുകളും ഞാൻ വെളിപ്പെടുത്തും. എന്ത് നൽകണമെന്നും എന്ത് നിറുത്തിവയ്ക്കണമെന്നും നിങ്ങൾ തീരുമാനിക്കണം- സർക്കാർ ജീവനക്കാരോട് രേവന്ത് അഭ്യർഥിച്ചു. ശമ്പളത്തിനും പെൻഷനുമായി പ്രതിമാസം 6,500 കോടി രൂപ വേണം. കടമായും പലിശയായും മാസം 6,500കോടി രൂപ അടയ്ക്കണം. ക്ഷേമത്തിനും വികസനത്തിനുമായി 5,000കോടി രൂപ മാത്രമേ ശേഷിക്കുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |