SignIn
Kerala Kaumudi Online
Thursday, 22 October 2026 5.54 PM IST

ആയുധമാക്കാൻ ഡി.എം.കെ, 'ഇത് എല്ലാ സംസ്ഥാനങ്ങളുടേയും വിജയമെന്ന് സ്റ്റാലിൻ

jh

ചെന്നൈ: നിയമസഭ പാസാക്കിയ പത്ത് ബില്ലുകൾ ത‌ടഞ്ഞു വച്ച തമിഴ്നാട് ഗവർണർ ആർ.എൻ.രവിയുടെ നടപടിക്കെതിരെയുള്ള സുപ്രീംകോടതി വിധി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സർക്കാരിന്റെ രാഷ്ട്രീയ വിജയമായി മാറി. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ ഒരു വർഷം മാത്രം ശേഷിക്കേ, വിധി ഡി.എം.കെയ്ക്ക് നൽകിയ ഊർജ്ജം ചെറുതല്ല. ഗവർണറുടെ നടപടി 'നിയമവിരുദ്ധവും ഏകപക്ഷീയവു'മാണെന്ന് കോടതി വിധിച്ചതിന് ശേഷം,'തമിഴ്നാട് സുപ്രീം കോടതിയിൽ നിന്ന് ചരിത്രപരമായ വിധി' നേടിയെന്ന് സ്റ്റാലിൻ നിയമസഭയിൽ പ്രഖ്യാപിച്ചു. ഈ വിജയം തമിഴ്നാടിനു മാത്രം അവകാശപ്പെട്ടതല്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും വിജയമാണ്. സംസ്ഥാനങ്ങളുടെ സ്വയം ഭരണാവകാശത്തിനും ഫെഡറലിസം നിലനിറുത്താനുമുള്ള പോരാട്ടം തമിഴ്നാട് തുടരും. അതിൽ തമിഴ്നാട് വിജയിക്കും'- സ്റ്റാലിൻ പറഞ്ഞു. അതിൽ നിശ്ചയമായും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഭയ്ക്ക് പുറത്ത് കേന്ദ്ര സർക്കാരിനെതിരെയുള്ള തമിഴ്നാടിന്റെ വിജയമായി സുപ്രീംകോടതി വിധി ആഘോഷിക്കാനും രാഷ്ട്രീയ പ്രചാരണായുധമാക്കാനുമാണ് ഡി.എം.കെയുടെ തീരുമാനം.

ഒരു വശത്ത് ബി.ജെ.പിയും ഡി.എം.കെയും ഫാസിസ്റ്റാണെന്ന് ആരോപിച്ച് വിജയുടെ ടി.വി.കെ കളം പിടിക്കാൻ ശ്രമിക്കുകയും. പ്രധാന പ്രതിപക്ഷമായ അണ്ണാ ഡി.എം.കെ വീണ്ടും ബി.ജെ.പിയുമായി കൂട്ടുകൂടാൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഡി.എം.കെയ്ക്ക് അനുകൂലമായ വിധി വരുന്നത്. ലോക്‌സഭാ മണ്ഡലങ്ങളുടെ പുനർനിർണ്ണയം, ത്രീഭാഷാ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള ഹിന്ദി പഠനം നിർബന്ധമാക്കൽ, നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രവുമായി തുറന്ന പോര് പ്രഖ്യാപിച്ച തമിഴ്നാടിന് സുപ്രീകോടതി വിധി ചൂണ്ടിക്കാട്ടി വിജയം അവകാശപ്പെടാനാകും.

200 സീറ്റുകൾ ലക്ഷ്യം

2026ലെ തിരഞ്ഞെടുപ്പിൽ 234ൽ 200 സീറ്റുകളാണ് ഡി.എം.കെ ലക്ഷ്യമിടുന്നത്. ഗവർണർ ആർ.എൻ. രവിയുടെ വിമർശനങ്ങൾ ഡി.എം.കെ.യുടെ പിന്തുണ വർദ്ധിക്കാൻ വഴിയൊരുക്കിയതായി നേരത്തെ പാർട്ടി പരിപാടിയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞിരുന്നു. രവി തുടരുന്നത് പാർട്ടിക്ക് നല്ലതാണെന്നു പറഞ്ഞ സ്റ്റാലിൻ അദ്ദേഹത്തെ തിരിച്ചുവിളിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും അഭ്യർഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360