SignIn
Kerala Kaumudi Online
Friday, 23 October 2026 3.48 AM IST

രാമചന്ദ്രനെ ആക്രമിച്ചത് മകളുടെ മുന്നിൽവച്ച്

ramachandran

കൊച്ചി: ഇടപ്പള്ളി മങ്ങാട്ട് റോഡിൽ ശ്രാമ്പിക്കൽ നീരാഞ്ജനം വീട്ടിൽ എൻ. രാമചന്ദ്രനും കുടുംബവും തി​ങ്കളാഴ്ചയാണ് ടൂർ പാക്കേജി​ൽ കാശ്മീരി​ലേക്ക് പോയത്. ഭാര്യ ഷീലയും മകൾ ആരതിയും ആരതിയുടെ എട്ടു വയസുള്ള ഇരട്ടക്കുട്ടികളായ കേദാറും ദ്രുപദുമാണ് ഒപ്പമുണ്ടായിരുന്നത്. ഭാര്യയെയും പേരക്കുട്ടികളെയും ഹോട്ടലിലാക്കി മകൾക്കൊപ്പം ട്രക്കിംഗിന് പോയപ്പോഴാണ് അക്രമികളുടെ മുന്നിൽപ്പെട്ടത്. മകളുടെ മുന്നി​ൽ വച്ചാണ് വെടി​യേറ്റത്. ആരതിക്ക് പരിക്കില്ല. ഖത്തറിൽ ജോലി ചെയ്ത ശേഷം വിശ്രമജീവിതത്തിലായിരുന്നു രാമചന്ദ്രൻ. മകൻ അരവി​ന്ദ് ബംഗളൂരുവി​ൽ കമ്പനി​ സെക്രട്ടറി​യാണ്. അരവി​ന്ദ് ഇന്ന് കാശ്മീരി​ലെത്തും. മരുമക്കൾ: വി​നീത (ബംഗളൂരു), ശരത് (ദുബായ്).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, D
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360