SignIn
Kerala Kaumudi Online
Thursday, 22 October 2026 7.02 PM IST

നടുംവട്ടം പൊലീസ് സ്റ്റേഷനിൽ പുലി

puli

ഊട്ടി: കാടിറങ്ങി വന്ന പുലി നേരെ ചെന്നത് പൊലീസ് സ്റ്റേഷനിലേക്ക് ! ഗൂഡല്ലൂർ - ഊട്ടി ദേശീയപാതയിലെ നടുവട്ടം സ്റ്റേഷനിലേക്കാണ് കയറിച്ചെന്നത്. തിങ്കളാഴ്ച രാത്രി 8.30 മണിയോടെ സംഭവം. പുലിയെ കണ്ടതോടെ,​ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഒരു മുറിയിൽ കയറി വാതിലടച്ചു. പുലി ഉലാത്തുന്ന രംഗം സ്റ്റേഷനിലെ സിസി ടി.വിയിൽ വ്യക്തം.

ടൗണിൽ ചുറ്റിക്കറങ്ങിയ ശേഷം മതിൽ ചാടിക്കടന്നാണ് പൊലീസ് സ്റ്റേഷനിലേക്ക് കയറിയത്. സ്റ്റേഷന്റെ മെയിൻഹാളിൽ പുലി ഏറെ നേരം നിലയുറപ്പിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ വന്നതുപോലെ പുറത്തേക്ക് പോവുകയും ചെയ്തു. അപ്പോഴാണ് പാെലീസുകാർക്ക് ശ്വാസം തിരിച്ചുകിട്ടിയത്. പുലിക്കായി വനംവകുപ്പുകാർ പരിശോധന തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360